സ്വന്തം ലേഖകൻ: സൗദിയിലെ അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ രണ്ടാം ടെർമിനലിന്റെ പണിയാണ് തുടങ്ങാൻ പോകുന്നത്. വിമാനത്താവളത്തിലെ പ്ലാൻ അധികൃതർ പുറത്തുവിട്ടു. റിയാദിൽ നടന്ന ഭാവി നിക്ഷേപ സംരംഭകത്വ സമ്മേളനത്തിൽ അൽഉല റോയൽ കമീഷനാണ് വിപൂലീകരണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
പ്രധാന ഡിസൈൻ ഹൗസുകളെ ഒരുമിച്ച് കൊണ്ടുവന്ന് ഒരു അന്താരാഷ്ട്ര മത്സരത്തിന് ശേഷമാണ് പുതിയ ടെർമിനലിന്റെ രൂപകൽപന പ്രഖ്യാപിച്ചത്. വിമാനത്താവള പദ്ധതിയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങൾ എല്ലാ വിപൂലീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അൽഉലയുടെ പുരാതന നഗര പൈതൃകത്തെ സംരക്ഷിച്ചു കൊണ്ടായിരിക്കും വികസനപരിപാടികൾ നടക്കുന്നത്. വിമാനത്താവള വിപുലീകരണം പ്രകൃതിയും സാംസ്കാരികവുമായ ചുറ്റുപാടുകളെ ബാധിക്കില്ലെന്ന് ഉറപ്പാക്കും.
വിവിധ അന്താരാഷ്ട്ര, പ്രാദേശിക സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാന സർവീസുകൾ ആരംഭിക്കും. വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാന യാത്ര തുടങ്ങുന്നതോടെ അൽഉലയിലേക്ക് കൂടുതൽ യാത്രക്കാർ എത്തും. സൗദിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അൽഉലയെ ഒരു ആഗോള ലോജിസ്റ്റിക് സ്റ്റേഷനാക്കി മാറ്റുന്നതിന് വേണ്ടിയാണ്. ഇത്തരത്തിലുള്ള വികസന നടപടികളുമായി അധികൃതർ മുന്നോട്ടുപോകുന്നത്.
ഇവിടെക്ക് ആളുകൾക്ക് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. വിമാനത്താവളത്തിൽ ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അതിനാലാണ് പുതിയ വികസന പദ്ധതികൾ തയ്യാറാക്കുന്നത്. വിമാനത്താവളം ആരംഭിക്കുന്നിടത്ത് വലിയൊരു ഓപൺ എയർ മ്യൂസിയം സ്ഥാപിക്കും. അൽഉല സന്ദർശിക്കുന്നതിന്റെ അനുഭവം വർധിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കും
പുതിയ വിപുലീകരണം അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കും. 40 ലക്ഷം യാത്രക്കാർ ആണ് ഇവിടെ എത്താൻ സൗകര്യം ഉള്ളത്. അത് 60 ലക്ഷം യാത്രക്കാരായി ഉയർത്തും. അതിന് വേണ്ടിയുള്ള രൂപകൽപന അനുസരിച്ച് വിപുലീകരണ പദ്ധതികൾ തയ്യാറാക്കും. അൽഉല സന്ദർശിക്കുന്നത് വലിയ അനുഭവമാണ്. അവിടേക്ക് കൂടുതൽ യാത്രക്കാരെ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിപുലീകരണ പദ്ധതികൾ തയ്യാറാക്കുന്നത്. കൂടാതെ വിമാനത്താവളം ആരംഭിക്കുന്ന സ്ഥലത്ത് വലിയൊരു ഓപൺ എയർ മ്യൂസിയവുമുണ്ടാകും.
അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസരിച്ച് വിപുലമായ സൗകര്യങ്ങളോട് കൂടിയായിരിക്കും ഇവിടെ പുതിയ വിമാനത്താവളം എത്തുന്നത്. സാങ്കേതിക പരമായ അടിസ്ഥാന സൗകര്യങ്ങളും, ആധുനിക ഉപകരണങ്ങളുടെ സംയോജിത സംവിധാനങ്ങളും ഇവിടെ ഒരുക്കും. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ അൽഉല വിമാനത്താവളത്തിന്റെ വളരെ സൗദിയുടെ സാമ്പത്തിക നിലയെ തന്നെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അൽഉല റോയൽ കമീഷൻ പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചക്കൊപ്പം നിൽക്കാൻ, ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വലിയ കാഴ്ചപ്പാടാണ് തയ്യാറാക്കിയിരിക്കുന്നത്. അൽഉലയുടെ വികസന പദ്ധതികൾ സാംസ്കാരികവും പാരിസ്ഥിതികവുമായ കാര്യങ്ങളെ ഉയർത്തും എന്നാണ് സൗദി ലക്ഷ്യം വെക്കുന്നത്.
യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ തയ്യാറാക്കിവരുകയാണ്. നിരവധി പദ്ധതികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ അൽഉലയിൽ നടപ്പിലാക്കിയിരുന്നു. അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ മെച്ചപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പുതിയ മാസ്റ്റർ പ്ലാൻ തയ്യറാക്കി കഴിഞ്ഞു. പുരോഗമന നടപടികൾ പൂർത്തിയാക്കിയ ശേഷം സർവീസുകൾ ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല