1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2023

സ്വന്തം ലേഖകൻ: ഒമാൻ ടാക്സികൾക്ക് ആപ്പിലൂടെ കൂടുതൽ സർവീസിന് അനുമതി നൽകി. വാണിജ്യകേന്ദ്രങ്ങൾ, ഹോട്ടലുകൾ, സുൽത്താൻ ഖാബൂസ് തുറമുഖം എന്നിവിടങ്ങളിൽ ടാക്സി സേവനങ്ങൾക്ക് അനുമതി നൽകാൻ കമ്പനി തീരുമാനിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര-സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) അറിയിച്ചു. അതിന് വേണ്ടിയുള്ള ലെെസൻസ് ഇവർക്ക് അനുവദിച്ചു.

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആണ് ഒമാൻ ടാക്സി സർവീസിനായി ആപ്പ് സംവിധാനം ഏർപ്പെടുത്തിയത്. ആപ്പ് വഴി വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് നടത്താൻ ആദ്യം ടാക്സികൾക്ക് അനുമതി കൊടുത്തിരുന്നു. ആദ്യഘട്ടം ആയാണ് അനുമതി നൽകിയത്. പുതുതായി അനുമതി നൽകിയത് രണ്ടാം ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിൽ ആപ്പ് ഉപയോഗിച്ച് പോകാവുന്ന സ്ഥലങ്ങൾ ആണ് ഇവയെല്ലാം. മൂന്നാം ഘട്ടത്തിൽ എല്ലാ വെള്ള ഓറഞ്ച് ടാക്സികളെയും ആപ്പിൽ ഉൾപ്പെടും. അടുത്ത വർഷം ആദ്യം മുതൽ ആണ് ഈ ടാക്സികളിൽ ആപ്പ് ഘടിപ്പിക്കുന്നത്.

ഒമാനിൽ ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് കഴി‍ഞ്ഞ ആഴ്ച ചില മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കിയിരുന്നു. ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ടത്. ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്നു വർഷം പൂർത്തിയായശേഷം മാത്രമേ ഇനി ഒമാനികൾക്ക് ടാക്സി സർവീസ് നടത്താൻ സാധിക്കുകയുള്ളു.

600 റിയാലിൽ താഴെ മാസത്തിൽ വരുമാനമുള്ളവർക്ക് പാർട്ട്ടൈമായി ടാക്സി ഓടിക്കാൻ സാധിക്കും. ഇവർ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർ ആയിരിക്കണം എന്ന നിബന്ധനമാത്രണുള്ളത്. ടാക്സി ഓടിക്കുന്നവർക്ക് കുറഞ്ഞപ്രായം 21 വയസാണ്. കൂടിയ പ്രായം 60 വയസ്. മെഡിക്കൽ സ്ഥാപനങ്ങളിൽ ടാക്സി ഓടിക്കണം എങ്കിൽ ആരോഗ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജറാക്കണം.

ടാസ്കി ഓടിക്കുന്നവർക്ക് 60 വയസിന് മുകളിൽ ആണ് പ്രായം എങ്കിൽ ഒരു വർഷം കൂടി ടാക്സി ഓടിക്കാൻ വേണ്ടി അനുമതി ലഭിക്കും. അടുത്ത വർഷത്തോടെ ഒമാനിലെ എല്ലാ ടാക്സികളും ആപ്പിനു കീഴിൽ വരും. പ്രാവസികളെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണ് ഇത്. ഇതോടെ ടാക്സി നിരക്കുകൾക്ക് ഏകീകൃത നിരക്കുകൾ വരും. തോന്നുന്ന പണം ഇനി ടാക്സി ഡ്രെെവർമാർക്ക് വാങ്ങാൻ സാധിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.