സ്വന്തം ലേഖകൻ: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയും പൊതുഗതാഗത രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തുകയും ചെയ്ത ദുബായ് മെട്രോ മറ്റൊരു നാഴികക്കല്ല് താണ്ടുന്നു. ബ്ലൂ ലൈന്‍ എന്ന പേരില്‍ പുതുതായി 30 കിലോമീറ്റര്‍ ട്രാക്ക് ദുബായ് മെട്രോയില്‍ ചേര്‍ക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.
നഗരത്തിലെ പുതിയ പാതയുടെ രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ടെന്‍ഡര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദ്രുതഗതിയിലുള്ള നഗരത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും അനുസരിച്ച് മെട്രോ പാതയുടെ നീളവും വര്‍ധിക്കുകയാണ്.
നിലവിലുള്ള റെഡ്, ഗ്രീന്‍ മെട്രോ ലൈനുകളെ ബന്ധിപ്പിച്ച് കൊണ്ടാണ് ബ്ലൂ ലൈന്‍ വരുന്നത്. പുതുതായി നിര്‍മിക്കുന്ന 30 മീറ്റര്‍ പാതയില്‍ 15.5 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്. 14.5 കിലോമീറ്റര്‍ ട്രാക്ക് ഭൂമിക്ക് മുകളില്‍ തൂണുകളിലും മറ്റുമായി ഉണ്ടാവും.
ബ്ലൂ ലൈനില്‍ 14 സ്റ്റേഷനുകളാണ് നിര്‍മിക്കുന്നത്. ഒരു ഇന്റര്‍ചേഞ്ച് സ്റ്റേഷന് ഉള്‍പ്പെടെ അഞ്ച് ഭൂഗര്‍ഭ സ്റ്റേഷനുകള്‍, ഒരു ഐക്കണിക് സ്റ്റേഷന്, റാഷിദിയയിലെ നിലവിലുള്ള സെന്റര്‍പോയിന്റ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് എലവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകള്‍, അല്‍ ജദ്ദാഫിലെ ഗ്രീന്‍ ലൈനിന്റെ തെക്കന്‍ ടെര്‍മിനസായ ക്രീക്ക് സ്റ്റേഷന് എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല