സ്വന്തം ലേഖകൻ: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫയുടെ പ്രഖ്യാപനം. സൗദിക്ക് പുറമെ ലോകകപ്പിന് വേദിയൊരുക്കാൻ അപേക്ഷ നൽകിയ ആസ്ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സൗദി അറേബ്യ സ്റ്റേഡിയങ്ങൾക്കടക്കം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. സൗദിയും ആസ്ത്രേലിയയുമാണ് വേദിയൊരുക്കാൻ രംഗത്തുണ്ടായിരുന്നത്. ഇതിൽ ആസ്ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. ഇതോടെ സൗദി അറേബ്യ മത്സരത്തിന് വേദിയാകുമെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ പ്രഖ്യാപിക്കുകയായിരുന്നു.
2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂ എന്ന് ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. സൗദിയിലെ വേദികൾ പ്രഖ്യാപിച്ചിട്ടില്ല. ഏഴ് പുതിയ സ്റ്റേഡിയങ്ങൾ സൗദി ഒരുക്കുന്നുണ്ട്. ഈ വർഷത്തെ ഫിഫ ക്ലബ്ബ് വേൾഡ്കപ്പും ഡിസംബറിൽ സൗദിയിലാണ് നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല