ബോളിവുഡ് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന വാര്‍ത്തയിതാ. താരസുന്ദരി ഐശ്വര്യ റായിക്ക് പെണ്‍കുഞ്ഞ് പിറന്നു. മുംബൈ സെവന് ഹില്‍സ് ആസ്പത്രിയില്‍ ബുധനാഴ്ച വെളുപ്പിനായിരുന്നു കുഞ്ഞിന്റെ ജനനം. അതൊരു പെണ്‍കുട്ടിയാണ്-അഭിഷേക് ബച്ചന് ട്വീറ്റ് ചെയ്തു.
ബോളിവുഡ് താരവും കുഞ്ഞിന്റെ മുത്തച്ഛനുമായ അമിതാബ് ബച്ചന് ടിറ്ററിലൂടെയാണു വാര്‍ത്ത പുറത്തുവിട്ടത്. ”സുന്ദരിയായ പെണ്‍കുഞ്ഞിന്റെ മുത്തച്ഛനായെന്നാണു സന്ദേശം”. കൂടാതെ കുഞ്ഞും അമ്മയും സുഖമായി കഴിയുന്നെന്നും അത്യന്തം സന്തോഷകരമായ ദിവസമാണിന്നെന്നും ബച്ചന് ആരാധകരെ അറിയിച്ചു.
ഐശ്വര്യയുടെ പ്രസവത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളിലും ഊഹാപോഹങ്ങളിലും മുഴുകിക്കഴിയുകയായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡും ഇന്ത്യയിലെ വന്‍നഗരങ്ങളും. വാതുവെപ്പു വരെ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല