1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2023

സ്വന്തം ലേഖകൻ: വിളിക്കുന്നത് ഇന്ത്യൻ എംബസിയിൽ നിന്നും ആണ് വിവരങ്ങൾ നൽകണം എന്ന പേരിൽ ഫോൺ സന്ദേശങ്ങളിലൂടെ തട്ടിപ്പ് നടക്കുന്നുണ്ട് ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി രംഗത്ത്. പ്രവാസി ഇന്ത്യക്കാരെ എംബസിയിൽനിന്നോ എംബസി ഉദ്യോഗസ്ഥർ ആണ് എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ ശ്രദ്ധിക്കണം.

ഇങ്ങനെ വിളക്കുന്നവർ വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയോ, പണം ആവശ്യപ്പെടുകയോ ചെയ്താൽ അത് ഉടൻ തന്നെ അധികൃതരെ അറിയിക്കണം. ഇത്തരം വഞ്ചനകളിൽ വീഴരുതെന്നും ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി അധികൃതർ നിർദേശം നൽകി. ‘എക്സ്’ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പേജ് വഴിയാണ് ഖത്തറിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുന്നത്.

എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഇത്തരക്കാർ ഫോൺ വഴി ബന്ധപ്പെടുന്നത്. പാസ്‌പോർട്ടുകൾ, വീസകൾ, അല്ലെങ്കിൽ എമിഗ്രേഷൻ ഫോമുകൾ എന്നിവയിൽ പിഴവുണ്ടെന്ന് പറഞ്ഞാണ് പലരും ഫോൺ വിളിക്കുന്നത്. ഇത് ശരിയാക്കാൻ പണം അടക്കണം ഞങ്ങൾ തന്നെ അത് ശരിയാക്കി നൽകാം എന്ന് പറഞ്ഞാണ് ഇത്തരക്കാർ വിളിക്കുന്നത്. പലരും ചതിയിൽ വീണതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി എംബസി അധികൃതർ രംഗത്തെത്തിയത്.

രേഖകളിൽ ജനന തീയതി, പേര്, പാസ്പോർട്ട് നമ്പർ എന്നിവയിൽ ചില തെറ്റുകൾ ഉണ്ട്. ക്രെഡിറ്റ് കാർഡ് വിവരങ്ങളോ, പണമോ അടച്ചാൽ ഞങ്ങൾ ഇക്കാര്യം ശരിയാക്കി തരാം എന്നാണ് ഇവർ പറയുന്നത്. രേഖകളിൽ അടിയന്തരമായി തിരുത്തലുകൾ വരുത്തണം. അല്ലെങ്കിൽ രാജ്യത്ത് നിന്നും പുറത്തേക്ക് പോകേണ്ടി വരും, ജയിൽ ശിക്ഷയും പിഴയും അടക്കണ്ടി വരും എന്നാണ് വിളിക്കുന്നവർ പറയുന്നത്. തട്ടിപ്പുക്കാർ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പലരേയും പേടിപ്പിക്കുന്നുണ്ട്.

എംബസി ഉദ്യോഗസ്ഥർ അത്തരം ഫോണുകൾ ഒരിക്കലും ചെയ്യില്ല. ഫോൺ വിളിക്കുന്നവർ വ്യക്തിവിവങ്ങൾ ആവശ്യപ്പെടുകയോ പണം ആവശ്യപ്പെടുകയോ ചെയ്താൽ നൽകരുത്. വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്. പണം ആവശ്യപ്പെടുകയോ, ക്രഡിറ്റ് കാർഡ് വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്താൽ ഒന്നും നൽകരുതെന്ന് എംബസി അറിയിപ്പിൽ വ്യക്തമാക്കി. എംബസിയുമായി ബന്ധപ്പെട്ട ഇത്തരം തട്ടിപ്പുസന്ദേശങ്ങൾ ലഭിച്ചാൽ cons.doha@mea.gov.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടണമെന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.