സ്വന്തം ലേഖകൻ: അടുത്ത മൂന്നു വർഷത്തേക്കുള്ള കുടിയേറ്റ നയം പ്രഖ്യാപിച്ച് കാനഡ. 2024-26 കാലയളവിൽ 15 ലക്ഷം കുടിയേറ്റക്കാരെയാണു കാനഡ പ്രതീക്ഷിക്കുന്നതെന്നു കുടിയേറ്റ മന്ത്രി മാർക് മില്ലർ പറഞ്ഞു. ഇതിനായി രാജ്യത്തെ പാർപ്പിട, ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചെപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
2024ൽ 4.85 ലക്ഷം കുടിയേറ്റക്കാരെയും തുടർന്നുള്ള രണ്ടു വർഷങ്ങളിൽ അഞ്ചു ലക്ഷം പേരെയുമാണു കാനഡ പ്രതീക്ഷിക്കുന്നത്. 2026 മുതൽ വർഷംതോറും അനുവദിക്കുന്ന പിആറുകളുടെ എണ്ണം അഞ്ചു ലക്ഷമായി നിജപ്പെടുത്തുമെന്നും കാനഡ അറിയിച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനാകുമെന്നും തൊഴിലാളിക്ഷാമം പരിഹരിക്കാനാകുമെന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് യോഗ്യരായ പ്രഫഷണലുകളെ എത്തിക്കാനാകുമെന്നും കാനഡ കരുതുന്നു.
കഴിഞ്ഞ വർഷം 1.18 ലക്ഷം ഇന്ത്യക്കാർക്കാണു കാനഡ സ്ഥിരതാമസം (പിആർ) അനുവദിച്ചത്. ഇത് ആകെ അനുവദിച്ച 4.3 ലക്ഷം സ്ഥിരതാമസങ്ങളുടെ നാലിലൊന്നു വരുമെന്ന് ഐആർസിസി (ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ് കാനഡ) അറിയിച്ചു.
ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിൽ ഉലച്ചിലുണ്ടായ സാഹചര്യത്തിൽ കുടിയേറ്റ നടപടികൾ വൈകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ, കുടിയേറ്റക്കാരെ സ്വീകരിക്കാരെ കാനഡയ്ക്കു മുന്നിൽ മറ്റു സാധ്യതകളില്ലെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല