1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2023

സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ നഴ്സിംഗ്, ഡോക്ടര്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളുവാനുള്ള പദ്ധതി വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി. പുതിയതായി യോഗ്യത ചെയ്ത, ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയുംവിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളുന്ന കാര്യം ലേബര്‍ പാര്‍ട്ടി സജീവമായി പരിഗണിക്കുകയാണ്.

എന്‍ എച്ച് എസ്സിലേക്ക് തദ്ദേശിയരായ ഡോക്ടര്‍മാരെയും ജീവനക്കാരെയും കൂടുതലായി റിക്രൂട്ട് ചെയ്യുന്നതിനും, ജോലി ചെയ്യുന്നവര്‍ എന്‍ എച്ച് എസ് വിട്ടുപോകുന്നതിന് തടയിടുന്നതിനുമായാണ് ഷഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ലണ്ടനിലെ ഹോഴ്സ്നി ആന്‍ഡ് വുഡ് ഗ്രീന്‍ ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍, എന്‍ എച്ച് എസ്സിലെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക ഇന്‍സെന്റീവുകള്‍ കോണ്ടുവരുന്ന കാര്യം ആലോചിക്കുന്നതായി സ്ട്രീറ്റിംഗ് പറഞ്ഞിരുന്നു.

സാമ്പത്തിക ഇന്‍സെന്റീവുകളോ മറ്റൊ നല്‍കിയാല്‍, അത് ലഭിക്കുന്ന ജീവനക്കാര്‍ ഒരു നിശ്ചിതകാലത്തേക്ക് എന്‍ എച്ച് എസ്സില്‍ ജോലിചെയ്യേണ്ടത് നിര്‍ബന്ധമാക്കുമോ എന്ന ചോദ്യത്തിന് പ്രതികരണമായിട്ടായിരുന്നു അദ്ദേഹം അത് പറഞ്ഞത്. പുതിയതായി നിയമിക്കപ്പെടുന്നവരെ നിശ്ചിത കാലത്തേക്ക് എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ലഎന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നിരുന്നാലും, ലേബര്‍ പാര്‍ട്ടിയുടെ നയം, ആരോഗ്യ വിദഗ്ധരും, യൂണിയന്‍ നേതാക്കളും പറയുന്നത് പോലെ എന്‍ എച്ച് എസ്സില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും സ്ട്രീറ്റിംഗ് വ്യക്തമാക്കി.

നഴ്സുമാരെയും ഡോക്ടര്‍മാരെയും പ്രതിനിധാനം ചെയ്യുന്ന യൂണിയനുകള്‍ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ എഴുതി തള്ളി, എന്‍ എച്ച് എസ്സില്‍ ജീവനക്കാരെ പിടിച്ചു നിര്‍ത്താനുള്ള പദ്ധതി വിജയിക്കുമെന്നാണ് പ്രതീക്ഷ എന്ന് യൂണിയനുകള്‍ പറയുന്നു. വളരെ ക്രിയാത്മകമായ നിര്‍ദ്ദേശമാണ് ലേബര്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗിലെ നഴ്സിഗ് ഡയറക്ടര്‍ പ്രൊഫസര്‍. നിക്കോള റേഞ്ചര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.