1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2023

സ്വന്തം ലേഖകൻ: ചികിത്സയ്ക്കായി ഒരു വർഷം മുൻപ് നാട്ടിലെത്തിയ യുകെയിലെ മലയാളി നഴ്സ് അന്തരിച്ചു. കെന്റിന് സമീപമുള്ള ബ്രോംലിയിൽ താമസിച്ചിരുന്ന ഷൈനി ജയിംസ് (53) ആണ് അന്തരിച്ചത്. ഇരുപത് വർഷം മുൻപ് യുകെയില്‍ എത്തിയ കുടുംബമാണ് ഷൈനിയുടേത്. അപ്രതീക്ഷിതമായി സ്ഥിരീകരിച്ച രോഗത്തെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. കോട്ടയം മേമ്മുറി വടക്കേകണ്ടംകരിയിൽ (മൂലേപറമ്പിൽ) കുടുംബാംഗമാണ്.

ഭര്‍ത്താവ് അനില്‍ ചെറിയാന്‍ പുത്തൻപറമ്പിൽ നേരത്തെ യുകെയിൽ വച്ച് നിര്യാതനായിരുന്നു. തുടര്‍ന്ന് രണ്ടു മക്കള്‍ക്കൊപ്പം ജീവിച്ചു വരവേയാണ് ഷൈനിക്ക് ന്യൂറോ സംബന്ധമായ രോഗം സ്ഥിരീകരിച്ചതും നാട്ടിലേക്ക് തുടർ ചികിത്സയ്ക്കായി എത്തിയതും. ആഷിനി അനില്‍, അലീനാ അനില്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: ലീലാമ്മ ജോസഫ് മണലേല്‍, ബേബി, ഷൈലമ്മ സിറിയക്ക് കട്ടപ്പുറത്ത് (യുകെ), ഷാജി വടക്കേകണ്ടംകരിയില്‍ (യുകെ), ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ (വികാരി, സെന്റ് പീറ്റര്‍ ആൻഡ് പോള്‍ ക്‌നാനായ കത്തോലിക്കാ പള്ളി, ചേര്‍പ്പുങ്കല്‍).

സംസ്‌കാരം നവംബർ 6 തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റില്‍ ഫ്ലവർ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും. കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക. മൃതദേഹം ഞായറാഴ്ച വൈകുന്നേരം 6.30 ന് മേമ്മുറിയിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.