സ്വന്തം ലേഖകൻ: ഭാഷ അറിയാതെ പോയത് കൊണ്ട്, ഒരു വാക്ക് തെറ്റി പോയത് കൊണ്ട് പൊലീസ് പിടിയിലായ സംഭവം ആണ് ലിസ്ബണിലെത്തിയ യുവാവിന് ഉണ്ടായത്. റഷ്യയില്‍ നിന്നും ലിസ്ബണ്‍ കാണാനെത്തിയതായിരുന്നു ഒരു യുവാവ്. നാട് കണ്ടും നാടിന്റെ മനോഹാരിത മനസ്സിലാക്കിയും അങ്ങനെ നടന്നപ്പോഴാണ് യുവാവിന് ഒരു ജ്യൂസ് കുടിക്കാം എന്ന മോഹം ഉദിച്ചത്. പക്ഷെ അത് വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന് ഇയാള്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല.
യുവാവ് റെസ്റ്റോറന്റില്‍ കയറിയ യുവാവ് ഓര്‍ഡര്‍ ചെയ്തത് ഒരു മാതളനാരങ്ങ ജ്യൂസ് ആയിരുന്നു. പൊമോഗ്രാനൈറ്റിന്റെ വിവര്‍ത്തനം ഒരു ഭാഷാവിവര്‍ത്തന ആപ്പിന്റെ സഹായത്തോടെ കണ്ടുപിടിച്ച് അത് വെയിറ്റര്‍ക്ക് ഒരു ടിഷ്യൂവില്‍ എഴുതികൊടുത്തു. പക്ഷെ തന്റെ ചുറ്റും പൊലീസ് എത്തിയപ്പോഴാണ് പറ്റിയ അബദ്ധം ഇയാള്‍ക്ക് മനസ്സിലായത്.
വലിയ സൈറണ്‍ മുഴക്കി ലിസ്ബണ്‍ പൊലീസ് എത്തിയത് തന്നെ പൊക്കാന്‍ ആണെന്ന് മനസ്സിലാക്കിയപ്പോള്‍ യുവാവ് ഞെട്ടി. പൊമോഗ്രാനൈറ്റ് ജ്യൂസ് എന്നതിന്പോര്ച്ചുഗീസ് ഭാഷയിലുള്ള വിവര്‍ത്തനം ‘ഗ്രനൈഡ്’ എന്നായിരുന്നു. യുവാവ് അതുപൊലെ ഒരു ടിഷ്യുവില്‍ എഴുതി റെസ്റ്റോറന്റില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
തോക്കുമായി പൊലീസ് യുവാവിനെ വളയുന്നതും യുവാവ് നിലത്ത് കിടന്ന് പ്രതിരോധിക്കുന്നതിന്റെയും വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് എന്താണ് ഉണ്ടായ സംഭവം എന്ന് മനസ്സിലാക്കിയ പൊലീസ് ഇയാള്‍ കുഴപ്പക്കാരനല്ലെന്ന് മനസിലാക്കിയതോടെ വിട്ടയക്കുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല