1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2023

സ്വന്തം ലേഖകൻ: ഗാസയില്‍ അടിയന്ത വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്ത്. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പക്ഷെ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ അമേരിക്ക എതിര്‍ത്തു.

വെടിനിര്‍ത്തലിനുള്ള ആഹ്വാനം ഹമാസിന് ഗുണം ചെയ്യുമെന്നും അവരെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുന്നതെന്നും പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു.

ഇസ്രയേലിന്റെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചു. ഹമാസ് ഭരിക്കുന്ന എന്‍ക്ലേവില്‍ ഒരാഴ്ചയായി സൈന്യം കര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരുന്നു. തുടര്‍ന്നാണ് ഗാസ നഗരം വളഞ്ഞതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.