സ്വന്തം ലേഖകൻ: എന്‍എച്ച്എസിന് പുറത്തു ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒറ്റത്തവണ ബോണസിന് അര്‍ഹതയില്ലന്ന നേരത്തെയെടുത്ത തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഇതോടെ എന്‍എച്ച്എസ് ഇതര ഓര്‍ഗനൈസേഷനുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒറ്റത്തവണ ബോണസ് ലഭിക്കുന്നതിനുള്ള വഴി തെളിഞ്ഞു. എന്‍എച്ച്എസില്‍ അല്ലാതെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടേറെ യു കെ മലയാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ സമരപരമ്പരകളെ തുടര്‍ന്ന് ശമ്പള വര്‍ദ്ധനവിന് ഒപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെന്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായിരുന്നു. എന്നാല്‍ ഒറ്റത്തവണ പെയ്മെന്റിന് ആയിരക്കണക്കിന് എന്‍എച്ച്എസ്സിന്റെ സ്‌ഥിരം ജീവനക്കാര്‍ അല്ലാതെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് യോഗ്യതയില്ലന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ നിയമനടപടികളുമായി തൊഴില്‍ ദാദാക്കള്‍ മുന്നോട്ട് പോകാനിരിക്കുവായിരുന്നു. ജീവനക്കാരുടെ ഈ സമ്മര്‍ദ്ദ തന്ത്രമാണ് ഇപ്പോള്‍ ലക്‌ഷ്യം കണ്ടിരിക്കുന്നത്.
എന്‍ എച്ച് എസ് ഇതര ഓര്‍ഗനൈസേഷനില്‍ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബോണസ് നല്‍കാനുള്ള തീരുമാനം 20000 ത്തോളം ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ കമ്മ്യൂണിറ്റി നഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട് . ഈ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിന് തൊഴില്‍ ദാതാക്കളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല