1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2023

സ്വന്തം ലേഖകൻ: അടുത്ത ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അജണ്ട പ്രഖ്യാപിച്ച് ചാള്‍സ് രാജാവ്. നികുതി കുറയ്ക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാതെ ക്രിമിനലുകള്‍ക്ക് എതിരെ ശക്തായ നടപടി, പുകവലിക്ക് ഘട്ടംഘട്ടമായി അവസാനിപ്പിക്കും എന്നീ വാഗ്ദാനങ്ങളാണ് പ്രധാനമായും ഉള്ളത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള സുനാകിന്റെ അവസാനത്തെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാജാവിന്റെ പ്രസംഗത്തില്‍ കണ്‍സര്‍വേറ്റീവുകളും അതൃപ്തരാണ്. മെച്ചപ്പെട്ട പദ്ധതികളും, നികുതി കുറയ്ക്കാനുള്ള നടപടികളും അനിവാര്യമാണെന്ന് എംപിമാര്‍ മുന്നറിയിപ്പ് നല്‍കി

കുറ്റകൃത്യങ്ങള്‍ക്ക് എതിരായ കര്‍ശനമായ നടപടികളും, നെറ്റ് സീറോ എത്തിച്ചേരാന്‍ ജനങ്ങള്‍ വഹിക്കുന്ന ഭാരം കുറയ്ക്കാനുള്ള പദ്ധതികളുമാണ് പ്രസംഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത്. കണ്‍വേര്‍ഷന്‍ തെറാപ്പി ടോറി വിമതനീക്കത്തെ തുടര്‍ന്ന് പ്രസംഗത്തില്‍ നിന്നും ഒഴിവാക്കി. കൂടാതെ വീടില്ലാത്ത ആളുകളെ ടെന്റുകളില്‍ പാര്‍പ്പിക്കുന്നത് തടയുമെന്ന സുവെല്ലാ ബ്രാവര്‍മാന്റെ വിവാദ നിലപാടും പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല.

എന്നാല്‍ ഘട്ടം ഘട്ടമായ സിഗററ്റ് വില്‍പ്പന നിര്‍ത്തലാക്കാനുള്ള പദ്ധതിക്കും പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുണ്ട്. ഓരോ വര്‍ഷവും പ്രായപരിധി ഉയര്‍ത്തിയാണ് ഇത് നടപ്പാക്കുക. കൂടാതെ വേപ്പുകളും ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാനും നീക്കമുണ്ട്. സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയ ബോട്ട് കുടിയേറ്റം പോലുള്ള വിഷയങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചതിനാല്‍ ഇനി രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കാമെന്നാണ് സുനാകിന്റെ നിലപാട്. സര്‍ക്കാരിന്റെ പദ്ധതികള്‍ മെച്ചപ്പെട്ടതല്ലെന്നും പൊതുജനത്തിന് ഈ പേജ് മറിക്കാനാണ് താല്‍പര്യമെന്നും പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. സുനാക് ഒരു ‘സീരിയസ് പ്രധാനമന്ത്രിയല്ലെന്നാണ്’ സ്റ്റാര്‍മറുടെ പ്രധാന വിമര്‍ശനം. അവസരം കാണാനും, മുതലാക്കാനും പരാജയപ്പെടുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാന്‍സലറുടെ ഓട്ടം സ്‌റ്റേറ്റ്‌മെന്റ് രണ്ടാഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ മെച്ചപ്പെട്ട പദ്ധതികളും, നികുതി കുറയ്ക്കാനുള്ള നടപടികളും അനിവാര്യമാണെന്ന് എംപിമാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. രാജാവിന്റെ പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത് ഏറ്റവും ഗുരുതരമായ കുറ്റവാളികള്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ സ്ഥിരമാക്കും എന്നാണ്.

ക്രൂരരായ കുറ്റവാളികള്‍ ശിക്ഷാവിധി കേള്‍ക്കണം, അനുമതി കൂടാതെ നഗ്നചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് കുറ്റകരമാക്കും, നിലവില്‍ 14 വയസ്സില്‍ താഴേക്കുള്ള കുട്ടികള്‍ക്ക് സിഗററ്റ് ലഭിക്കാത്ത വിധത്തില്‍ നിയമനിര്‍മ്മാണം, 2035 മുതല്‍ ഡ്രൈവറില്ലാ ബസും, ഡെലിവെറി വാനുകളും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.