1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2023

സ്വന്തം ലേഖകൻ: വരാനിരിക്കുന്ന ദശകത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് 10 സുപ്രധാന തത്വങ്ങൾ അംഗീകരിച്ച് യുഎഇ. അബുദാബിയിൽ നടന്ന സർക്കാർ സമ്മേളനത്തിലാണ് സാമ്പത്തിക തത്വങ്ങൾ അംഗീകരിച്ചതെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ആഗോള വ്യാപാരത്തെ സ്വാഗതം ചെയ്യുന്ന തുറന്ന സമ്പദ്‌വ്യവസ്ഥ, മികച്ച പ്രതിഭകളെ ആകർഷിക്കുക, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപം നടത്തുക, യുവജനങ്ങൾക്ക് വൈവിധ്യമാർന്ന അവസരങ്ങൾ നൽകുക, സുസ്ഥിരവും സന്തുലിതവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക, ധനകാര്യ സംവിധാനങ്ങൾ സംരക്ഷിക്കുക, സാമ്പത്തിക വികസന തുടർച്ച, സുതാര്യത, വിശ്വാസ്യത, നിയമവാഴ്ച, ശക്തവും വിശ്വാസ യോഗ്യവുമായ ബാങ്കിങ് സംവിധാനം, ലോകോത്തര ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് സുപ്രധാന നിർദേശങ്ങൾ. വികസനം ശക്തിപ്പെടുത്തി വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് മുന്നേറാൻ ഇതു അനിവാര്യമാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, സുരക്ഷിത സംവിധാനങ്ങൾ, സുതാര്യ നിയമനിർമാണം, ഭാവി ചിന്ത എന്നിവയുള്ള യുഎഇയെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ മുൻനിരയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

തത്വങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനും നയങ്ങളിലും നിയമനിർമാണങ്ങളിലും പുതിയ സാമ്പത്തിക സംരംഭങ്ങളിലും വഴികാട്ടിയാകാനും അഭ്യർഥിച്ചു. ഏകീകൃത സാമ്പത്തിക, നിക്ഷേപ ലക്ഷ്യസ്ഥാനമായി യുഎഇ കെട്ടിപ്പടുക്കുമെന്നും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.