നവംബര്‍ 19ന് മാഞ്ചസ്റ്റര്‍ ലീഡര്‍ കെ.കരുണാകരന് നഗറില്‍ (സെന്റ് ആന്റണീസ് ആര്.സി സ്ക്കൂള്) നടക്കുന്ന ഒ.ഐ.സി.സി യു.കെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുന്‍ കെ.എസ്.യു പ്രസിഡന്റ് കൂടിയായ ജെയ്സണ്‍ ജോസഫ് എത്തിച്ചേരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
ഒ.ഐ.സി.സിയുടെ മെംബര്‍ഷിപ്പ് കാമ്പയിനും പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റി രൂപീകരണവും നടന്നു വരുന്ന യു.കെയില്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കെ.പി.സി.സിയ്ക്ക് സമര്‍പ്പിക്കുന്നതിനുമായി, പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് ജെയ്സണ്‍ ജോസഫ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്.
നവംബര്‍ 18ന് ഉച്ചതിരിഞ്ഞ് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ജെയ്സണ്‍ ജോസഫിനെ ഒ.ഐ.സി.സി യു.കെ ദേശീയ കാമ്പയിന് കമ്മറ്റി ചെയര്മാന് ഫ്രാന്‍സിസ് വലിയപറമ്പില്‍, സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി, നോര്‍ത്ത് വെസ്റ്റ് റീജണല്‍ ചെയര്മാന് സാജു കാവുങ, മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സോണി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല