സ്വന്തം ലേഖകൻ: ബഹുഭാര്യത്വം സമ്പൂര്‍ണമായി നിരോധിക്കാനും ലിവ്-ഇൻ റിലേഷനിലുള്ളവര്‍ക്ക് അവരുടെ ബന്ധം രജിസ്റ്റര്‍ ചെയ്യാനുമുള്ള നിയമം കൊണ്ടുവരാനൊരുങ്ങി ഉത്തരാഖണ്ഡ്. ഏകീകൃത സിവില്‍ കോഡിന്റെ കരടിലാണ് സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദീപാവലിക്കുശേഷം വിളിച്ചുചേര്‍ക്കുന്ന ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രസ്തുത ബില്‍ അവതരിപ്പിക്കും. ബില്‍ പാസായാല്‍ ലിവ്-ഇൻ റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ മകനും മകള്‍ക്കും തുല്യമായ അനന്തരവകാശം ലഭിക്കും.
ഏകീകൃത സിവില്‍ കോഡ് ബില്ല് പാസായാല്‍ ഇത് നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. റിട്ട. ജസ്റ്റിസ് രഞ്ജനാ ദേശായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്ക് ഉടനെ സമര്‍പ്പിക്കുമെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല