സ്വന്തം ലേഖകൻ: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി യുവതിയുടെ നിലയിൽ നേരിയ പുരോഗതി. രക്തസ്രാവത്തെ തുടർന്ന് യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
യുവതി നിരീക്ഷണത്തിൽ തുടരുകയാണെന്നും വരുന്ന മണിക്കൂറുകൾ നിർണായകമാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കോട്ടയം ഉഴവൂർ കുന്നാംപടവിൽ എബ്രഹാം-ലാലി ദമ്പതികളുടെ മകൾ മീര (32) ആണ് വെടിയേറ്റ് ചികിത്സയിലുള്ളത്. സംഭവത്തിൽ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജിയെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുടുംബ വഴക്കിനെ തുടർന്നുണ്ടായ പ്രകോപനമാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. രണ്ട് മാസം ഗർഭിണിയായിരുന്നു മീര. ദമ്പതികൾക്ക് മൂന്ന് വയസുള്ള മറ്റൊരു കുട്ടിയുമുണ്ട്. മീരയുടെ ഇരട്ട സഹോദരി മീനു ഷിക്കാഗോയിൽ ഇവരുടെ അടുത്ത് തന്നെയാണ് താമസിക്കുന്നത്.
മീരയ്ക്ക് നേരേ വെടിയുതിര്‍ക്കാന്‍ ഭര്‍ത്താവിനെ പ്രകോപിപ്പിച്ച കാരണം എന്താണെന്ന് ഇതുവരെ അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
”വെടിയേറ്റസംഭവത്തിന് പിന്നാലെയാണ് സാമ്പത്തികപ്രശ്നങ്ങളുണ്ടെന്ന് അറിയുന്നത്. ദമ്പതിമാര്‍ക്കിടയില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നത് ഇപ്പോഴും അറിയില്ല. കഴിഞ്ഞ ഡിസംബറില്‍ ദമ്പതിമാര്‍ നാട്ടില്‍വന്നതാണ്. സന്തോഷത്തോടെയാണ് അവര്‍ മടങ്ങിയത്”, മീരയുടെ ബന്ധുവായ എബ്രഹാം അവറാച്ചന് പറഞ്ഞു.
കഴിഞ്ഞദിവസം രാവിലെയാണ് അമല്‍റെജി ഗര്‍ഭിണിയായ ഭാര്യയ്ക്ക് നേരേ വെടിയുതിര്‍ത്തത്. കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരം. എന്നാല്‍, ദമ്പതിമാര്‍ക്കിടയില്‍ വലിയരീതിയിലുള്ള സാമ്പത്തികപ്രശ്നങ്ങളുള്ളതായി ബന്ധുക്കള്‍ക്കൊന്നും അറിയില്ല.
അതിനിടെ, മീരയുടെ രണ്ട് സഹോദരന്മാരുടെ പേരുകള്‍ പറഞ്ഞാണ് പ്രതി വെടിയുതിര്‍ത്തതെന്ന് വിവരമുണ്ട്. ഇവര്‍ കാരണം ജീവിതത്തില്‍ സമാധാനം നഷ്ടമായെന്ന് ആരോപിച്ചുള്ള ഒരു വീഡിയോയും പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അമല്റെജിയും മീരയും അവസാനമായി നാട്ടിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല