സ്റ്റീവനേജിലെ മലയാളി കൂട്ടായ്മയുടെ സാംസ്കാരിക സാമൂഹ്യ വേദിയായ സര്‍ഗം സ്റ്റീവനേജ് ശിശുദിന ആഘോഷം സംഘടിപ്പിച്ചു. ഭാരതത്തിലെ മഹാന്മാരായ രാഷ്ട്രനേതാക്കളുടെ വേഷം ധരിച്ചെത്തിയ കുട്ടികളുടെ പ്രച്ഛന്നവേഷം ശ്രദ്ധേയമായി.
സര്‍ഗം സ്റ്റീവനേജ് ചില്‍ഡ്രന്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം കാരൂര്‍ സോമന് ഭദ്രദീപം തെളിയിച്ചു നിര്‍വഹിച്ചു. പ്രസിഡന്റ് അനില്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഗസ്റ്റിന് സ്വാഗതവും സെക്രട്ടറി ജോസ് ചാക്കോ നന്ദിയും പറഞ്ഞു. സ്റ്റീഫന്‍ ജോസഫ് രാഷ്ട്രനേതാക്കളെ പരിചയപ്പെടുത്തി.
ദേശഭക്തി ഗാനങ്ങള്‍, നൃത്താവിഷ്ക്കാരങ്ങള്‍ തുടങ്ങി വിവിധ അവതരണങ്ങള്‍ ആഘോഷത്തിന് കൊഴുപ്പേകി. മേഴ്സി മാത്യു, അനി ജോസഫ്, സ്മിത സത്യന്, ജോണി നെല്ലംകുഴി, ഷിബു ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ക്ലബ്ബുകളുടെ സഹകാരികളായി ജെയിംസണ് തോമസ്, റീമാ മാത്യു എന്നിവരെ തിരഞ്ഞെടുത്തു.
സ്നേഹ വിരുന്നും കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ ഫണ്‍ ഗെയിംസും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല