സ്വന്തം ലേഖകൻ: സൗദിയിൽ ഇ-കൊമേഴ്സ് ബിസിനസ് മേഖലയിൽ വലിയ വളർച്ച. രാജ്യത്തെ ഇലക്ട്രോണിക് വാണിജ്യമേഖല വമ്പിച്ച വളർച്ചയ്ക്കും സമൃദ്ധിക്കും സാക്ഷ്യം വഹിച്ചുവരുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 2025 ആകുമ്പോഴേക്കും ഇ-കൊമേഴ്സ് മേഖലയിൽ നിന്നുള്ള വരുമാനം 490 കോടിയിലേക്ക് ഉയരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
2022ൽ സൗദിയുടെ മൊത്ത വാണിജ്യ വരുമാനത്തിന്റെ എട്ട് ശതമാനം ഇ-കോമേഴ്സ് മേഖലയിൽ നിന്നും രേഖപ്പെടുത്തിയതായി സൗദി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് ഇലക്ട്രോണിക് വാണിജ്യ മേഖല വളർച്ചയുടെ പാതയിലാണ്. വരും വർഷങ്ങളിൽ ഈ മേഖലയിൽ നിന്നുള്ള വരുമാനം റെക്കോർഡ് വളർച്ച രേഖപ്പെടുത്തും. 2025 ൽ ഇത് 490 കോടി റിയാലിലെത്തുമെന്ന് വാണിജ്യ സഹമന്ത്രി ഡോക്ടർ ഇമാൻ അൽമുതൈരി പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിൽ സംഘടിപ്പിച്ച ഇന്വെസ്റ്റ്‌മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഇലക്ട്രോണിക് വാണിജ്യ മേഖലയിൽ നിരവധി സംരഭങ്ങളാണ് അടുത്തിടെ തുടക്കമിട്ടത്. ഈ രംഗത്ത് നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനും സംരഭങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം നിരവധി നിയമ പരിഷ്‌കാരങ്ങളും നടപ്പിലാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല