സ്വന്തം ലേഖകൻ: വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തികൾക്കായി ജവാസത്ത് സേവനം ലഭ്യമാക്കുന്നു എന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും സൗദി പാസ്പോർട്ട് (ജവാസത്ത്) അധികൃതർ. വാട്സാപ്പ് വഴി ഇത്തരത്തിലുള്ള ഒരുതരത്തിലുള്ള സോവനങ്ങളും ഞങ്ങൽ നടത്തുന്നില്ലെന്ന് ജവാസത്ത് അറിയിച്ചു.
സോവനങ്ങൾക്കായി ഔദ്യോഗിക അക്കൗണ്ട് സ്ഥാപിച്ചെന്ന് തരത്തിലാണ് റിപ്പോർട്ട് എന്നാൽ അത്തരത്തിലൊരു അക്കൗണ്ട് സ്ഥാപിച്ചിട്ടില്ലെന്ന് ജവാസത്ത് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരത്തിൽ വരുന്ന വാർത്തകൾ വ്യാജമാണെന്നും ആരും ചിതിയിൽ വീഴരുതെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകുന്നു.
വാട്സ്ആപ്പ് വഴി ഒരു സേവനവും നൽകുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണങ്ങളിൽ വീഴരുത്. ഇങ്ങനെയുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പണം തട്ടുന്നതിന് വേണ്ടി ഇത്തരത്തിലുള്ള അകൗണ്ടുകൾ ഉപയോഗിക്കുന്നത് തെറ്റാണ്. രാജ്യത്തെ നിയമം ലംഘിച്ചാൽ ശക്തമായ പിഴ ലഭിക്കും.
ഗുണഭോകാതാക്കൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും ആവശ്യമായ ആശയവിനിമയം നടത്താനും അവസരം ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ചോദിച്ച് ഉറപ്പുവരുത്തുക. ഔദ്യോഗിക സ്ഥലങ്ങളിൽ നിന്നും വരുന്ന വരുന്ന വിവരങ്ങളും വാർത്തകളും മാത്രമേ വിശ്വസിക്കാൻ പാടുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല