1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2023

സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകൾ നടത്താനുള്ള പദ്ധതികളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 15 മാസത്തിനകം വലിയ മാറ്റങ്ങളുണ്ടാകും. ഇതോടെ വിമാനം വൈകൽ, സർവീസ് തടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ദുബായില്‍ വ്യാപാര പങ്കാളികൾക്കായി നടത്തിയ ചടങ്ങില്‍ എംഡി അലോക് സിങ് പറഞ്ഞു.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുകയും എയര്‍ ഏഷ്യയുമായി ലയിക്കുകയും ചെയ്തതോടെ ലോഗോ മാറ്റുന്നതോടൊപ്പം പുതിയ മുഖവുമായിട്ടായിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പറക്കുക. ലയന പരിപാടികൾ 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കും.

അടുത്ത മാര്‍ച്ചോടെ 50 പുതിയ വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് വാങ്ങിക്കുക. ആകെ 70 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതോടെ ആകെ വിമാനങ്ങളുടെ എണ്ണം നൂറാകും. റൂട്ടുകൾ പുതുക്കിയ സർവീസുകൾ മാറ്റിയും നിരന്തരം പരിഷ്കരണപരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇതിനകം രാജ്യാന്തര സര്‍വീസുകൾ 139 സർവീസായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 89 സര്‍വീസ് മാത്രമാണുള്ളത്. നിലവിലെ 206 ആഭ്യന്തര സര്‍വീസുകള്‍ 228 ആക്കി വര്‍ധിപ്പിക്കും. 14 വിദേശ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത് 17 ആക്കി വര്‍ധിപ്പിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നു വിവിധ സെക്ടറിലേക്ക് കണക്ഷൻ സര്‍വീസുകളും വര്‍ധിപ്പിക്കും. ഉടനെ തന്നെ 450 പൈലറ്റുമാരെയും 800 കാബിന്‍ ജീവനക്കാരെയും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഴ്ചയില്‍ 308 സര്‍വീസുകളാണ് ഇന്ത്യയില്‍ നിന്നു യുഎഇയിലേക്ക് നടത്തുന്നത്. അടുത്തകാലത്ത് വിമാനം വൈകലുൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ എയർ ഇന്ത്യ നേരിട്ടിരുന്നു. ചടങ്ങില്‍ ചീഫ് കൊമേഴ്‌സ്യല്‍ അങ്കൂര്‍ ഗാര്‍ഗ്, ഇന്റര്‍നാഷനല്‍ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് താര നായിഡു, ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സിദ്ധാര്‍ഥ ബുടാലിയ തുടങ്ങിയവരും സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.