1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2023

സ്വന്തം ലേഖകൻ: പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതോടെ രാജ്യാന്തര വിമാനത്താവളത്തിലെ മുഴുവൻ വിമാന കമ്പനികളുടെയും സേവനം ടെർമിനൽ എയിലേക്കു മാറ്റി. ആഗമന, നിർഗമന യാത്രക്കാർ ഇനി ടെർമിനൽ എയിലാണ് എത്തേണ്ടത്. ഈ മാസം ഒന്നിന് ഭാഗികമായി പ്രവർത്തനമാരംഭിച്ച ടെർമിനൽ 3 ഘട്ടമായാണ് പൂർണതോതിൽ സേവനം ആരംഭിച്ചത്.

നിലവിൽ 28 വിമാന കമ്പനികളാണ് ഇവിടെനിന്ന് സർവീസ് നടത്തുന്നത്. സെൽഫ് സർവീസ് ബാഗേജ് ഡ്രോപ്, ഇമിഗ്രേഷൻ ഇ-ഗേറ്റുകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവ ഉൾപ്പെടെ 9 പ്രധാന ബയോമെട്രിക് ടച്ച് പോയിന്റുകൾ ജനങ്ങൾക്ക് വേഗത്തിൽ നടപടി പൂർത്തിയാക്കാൻ സഹായിക്കുന്നു. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ നവീന സാങ്കേതിക സംവിധാനങ്ങളുമുണ്ട്. മണിക്കൂറിൽ 19,200 ബാഗുകൾ വരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.

പഴയ ടെർമിനലിനെക്കാൾ മൂന്നിരട്ടി ശേഷിയുള്ളതിനാൽ വർഷത്തിൽ 4.5 കോടി യാത്രക്കാരെ ഉൾക്കൊള്ളും. ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നായ ടെർമിനൽ എയിൽ മണിക്കൂറിൽ 11,000 പേരുടെ യാത്രാ നടപടികൾ പൂർത്തിയാക്കാനും 79 വിമാനങ്ങൾ സർവീസ് നടത്താനും ശേഷിയുണ്ട്. ഈ മാസം അവസാനത്തോടെ 7600 വിമാന സർവീസും ഡിസംബറിൽ 12220 വിമാന സർവീസ് നടത്തുക വഴി 30 ലക്ഷത്തോളം പേർ പുതിയ ടെർമിനൽ വഴി യാത്ര ചെയ്യും.

ഇ​ത്തി​ഹാ​ദ് വി​മാ​ന​ക്ക​മ്പ​നി​യു​ടെ മു​ഴു​വ​ന്‍ സ​ര്‍വി​സു​ക​ളും പു​തി​യ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ലേ​ക്ക് മാ​റു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്, ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ര്‍ക്ക് സൗ​ജ​ന്യ സി​റ്റി ചെ​ക് ഇ​ന്‍ സൗ​ക​ര്യം ന​ല്‍കു​ന്നു. മൊ​റാ​ഫി​ക് ഏ​വി​യേ​ഷ​ന്റെ കീ​ഴി​ല്‍ മി​ന തു​റ​മു​ഖ​ത്തും അ​ബൂ​ദ​ബി എ​ക്സി​ബി​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഓ​ഫ് എ​യ​ര്‍പോ​ര്‍ട്ട് ചെ​ക് ഇ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത ഒ​രു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ ചെ​ക് ഇ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. മി​ന തു​റ​മു​ഖ​ത്തെ ചെ​ക് ഇ​ന്‍ സൗ​ക​ര്യം 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കും.

എ​ക്സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​ത്തി​ഹാ​ദി​നു പു​റ​മെ എ​യ​ര്‍ അ​റേ​ബ്യ, വി​സ് എ​യ​ര്‍, ഈ​ജി​പ്ത് എ​യ​ര്‍ എ​ന്നി​വ​യു​ടെ യാ​ത്ര​ക്കാ​ര്‍ക്കും ഇ​വി​ടെ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ചെ​ക് ഇ​ന്‍ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​മാ​ന​സ​മ​യ​ത്തി​ന്​ നാ​ലു മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ മു​മ്പു​വ​രെ ഇ​വി​ടെ ബാ​ഗേ​ജു​ക​ള്‍ ന​ല്‍കി ചെ​ക് ഇ​ന്‍ ന​ട​ത്തി ബോ​ര്‍ഡി​ങ് പാ​സ് ല​ഭി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.