സ്വന്തം ലേഖകൻ: യുക്രൈനിലെ റഷ്യന്‍ അധിനിവേശംകാരണം പഠനം മുടങ്ങിയ ഇന്ത്യക്കാരായ ആയിരത്തോളം എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഉസ്ബകിസ്താനില്‍ പഠനം പുനരാരംഭിച്ചെന്ന് റിപ്പോര്‍ട്ട്. ഉസ്ബകിസ്താനിലെ സമര്‍കന്‍ഡ് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് ഇവര്‍ക്ക് അവസരംകിട്ടിയത്.
പഠനം പാതിവഴിയിലായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ യുക്രൈയിനിലെ ഇന്ത്യന്‍ എമ്പസി പലവഴികളും തേടിയിരുന്നു. തുടര്‍ന്നാണ് സമര്‍കന്‍ഡ് യൂണിവേഴ്സിറ്റിയിലെ സാധ്യത മനസ്സിലാക്കിയത്.
യുക്രൈനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ബീഹാര്‍ സ്വദേശി അമിത്, ഉസ്ബകിസ്താനില്പോയി പഠനം പുനരാംരംഭിച്ചതിനെകുറിച്ച് പി.ടി.ഐയോട് സംസാരിച്ചു. കേന്ദ്രസര്‍ക്കാറിന്റെ ”ഓപ്പറേഷന് ഗംഗ”യിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയവരില്‍ അമിതും ഉണ്ടായിരുന്നു. യുക്രൈനില്‍ കുടുങ്ങിയ 18282 പേരെയാണ് അന്ന് തിരികെയെത്തിച്ചത്.
ഇന്ത്യയില്‍ തിരിച്ചെത്തിയതോടയാണ് എനിയ്ക്കും കുടുംബത്തിനും ആശ്വാസമായത്. എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നില്‍. യുക്രൈനില്‍ മൂന്നുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നാണ് ഉസ്ബകിസ്താനില്‍ എം.ബി.ബി.എസ് പഠനം പുനരാരംഭിച്ചത്- അമിത് പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് റഷ്യയുടെ യുക്രൈന് അധിനിവേശം ആരംഭിച്ചത്. 19000-ത്തില്‍ ആധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഈ സമയം യുക്രൈനില്‍ പഠിച്ചിരുന്നു. ഇപ്പോള്‍ ഏകദേശം 2000-ത്തിലധികം പേര് യുക്രൈനിലേക്ക് തിരികെപോയെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല