1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2023

സ്വന്തം ലേഖകൻ: യുകെയിൽ വീട് വിലകള്‍ അനുദിനം കുതിച്ചുയരുന്നതിനിടെ ആളുകള്‍ ഗ്രാമങ്ങളിലേയ്ക്ക് വന്‍ തോതില്‍ ആകര്‍ഷിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ് , യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് അര്‍ബര്‍ സെന്ററുകളിലെ വീടുകളേക്കാള്‍ വളരെ വിലക്കുറവാണെന്നാണ് നാഷണല്‍ എസ്റ്റേറ്റ് ഏജന്‍സിയായ ജാക്ക്സന്‍-സ്റ്റോപ്സ് നടത്തിയ ഏറ്റവും പുതിയ ഗവേഷണത്തിലൂടെ വ്യക്തമാകുന്നു.

കോവിഡിന് ശേഷം ആളുകളുടെ വര്‍ക്ക് പ്രിഫറന്‍സസ്, വര്‍ക്കിംഗ് പാറ്റേണുകള്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലെ റൂറല്‍, നഗരമേഖലകളിൽ വീട് വിലകളെ വിശകലനം ചെയ്താണ് ജാക്ക്സന്‍-സ്റ്റോപ്പ്സ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ ഇംഗ്ലണ്ടിലാകമാനം ഡിറ്റാച്ച്ഡ് വീട് വാങ്ങിയവരില്‍ അഞ്ചിലൊന്ന് പേര്‍ അഥവാ 39 ശതമാനം പേര്‍ ഗ്രാമപ്രദേശങ്ങളിലാണ് വീട് വാങ്ങിയിരിക്കുന്നതെന്നും ഈ ഗവേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ക്കും അവിടങ്ങളിലെ ജീവിതത്തിനും ബ്രിട്ടീഷുകാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ആസക്തിയാണീ പഠനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ വീട് ലഭിക്കുന്നത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലാണെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നഗരപ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി ഡിറ്റാച്ച്ഡ് ഹോം വില്‍ക്കുന്നത് 37 ശതമാനം വിലക്കുറവിലാണ്. അതായത് നഗരപ്രദേശങ്ങളില്‍ വീട് വില 772,396 പൗണ്ടാണെങ്കില്‍ ഇവിടെ വീട് വില 487,483 പൗണ്ടാണ്.

കോവിഡിന് മുമ്പ് ഈ വില വ്യത്യാസം 34 ശതമാനമായിരുന്നതില്‍ നിന്നാണ് നിലവില്‍ അത് 37 ശതമാനമായിരിക്കുന്നത്. കേംബ്രിഡ്ജ് പോലുള്ള നഗരപ്രദേശങ്ങളില്‍ വീട് വിലകളില്‍ 14 ശതമാനം വര്‍ധനവുണ്ടായ വേളയിലാണ് ഗ്രാമപ്രദേശങ്ങളില്‍ ഇത്തരത്തില്‍ വിലയിടിഞ്ഞിരിക്കുന്നത്. ഗ്രാമങ്ങളില്‍ വീട് വാങ്ങുന്നവര്‍ക്ക് തങ്ങള്‍ നല്‍കുന്ന പണത്തിനനുസൃതമായ മൂല്യമുള്ളതോ ഒരു വേള അതിനേക്കാള്‍ മൂല്യമുള്ളതോ ആയ വീടുകള്‍ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ വാങ്ങാന്‍ സാധിക്കുന്നുണ്ട്.

2023ല്‍ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ ഇത്തരത്തില്‍ വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ പ്രിയങ്കരങ്ങളായ ഇടങ്ങളായി മാറിയത് വിറ്റില്‍സേ, വാട്ടന്‍, ഡെര്‍സിംഗ്ഹാം തുടങ്ങിയിടങ്ങളാണ്. ഗ്രാമപ്രദേശങ്ങളില്‍ വീട് വാങ്ങുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നത് സൗത്ത് വെസ്റ്റിലാണ്. ഇവിടെ ഈ വര്‍ഷം ഇത്തരം വീടുകള്‍ക്ക് നഗരപ്രദേശങ്ങളേക്കാള്‍ 11 ശതമാനം കൂടുതല്‍ വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.