സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളംപേര്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വീസ നല്‍കുമെന്ന ഇസ്രയേല്‍ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഓണ്‍ലൈനില്‍ വീസ കച്ചവടവുമായി സംഘങ്ങള്‍. അഞ്ചുലക്ഷംരൂപ മുതല്‍ മുടക്കിയാല്‍ ഇസ്രയേലില്‍ തൊഴിലവസരമുണ്ടെന്നും ചെറിയ മുതല്‍മുടക്കില്‍ എത്തിച്ചേരാന്‍ കഴിയുമെന്നുമാണ് വാഗ്ദാനം.
സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രയേലിലെ പലസ്തീന്‍ തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യക്കാരെ നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ ചുവടുപിടിച്ച് 25-39 വരെ പ്രായമുള്ളവര്‍ക്ക് എട്ടുമണിക്കൂര്‍ ജോലിയും ഒന്നേകാല്‍ലക്ഷം രൂപ ശമ്പളവും ലഭിക്കുമെന്നാണ് പരസ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല