1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2023

സ്വന്തം ലേഖകൻ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ്​ കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല തൊഴിലുടമകൾക്ക് നൽകി. നേരത്തെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഇൻഷൂർ ചെയ്യാനുള്ള ചുമതല ഇത് വരെ റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ ഇത് തൊഴിലുടമകളിലേക്ക് മാറ്റി.

പുതിയ മാറ്റമനുസരിച്ച് തൊഴിലുടമകളും ഇൻഷുറൻസ് കമ്പനികളും നേരിട്ടാണ് റിക്രൂട്ട്‌മെന്റ് കരാറിൻ്റെ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് മുസാനിദ് പ്ലാറ്റ് ഫോം തൊഴിലുടമകൾക്ക് നേരിട്ട് ചെയ്യാൻ സൌകര്യമൊരുക്കിയത്. റിക്രൂട്ട്‌മെന്റ് കമ്പനികളുടേയും ഓഫീസുകളുടേയും നടപടിക്രമങ്ങൾ നജും കമ്പനി വഴി ഓട്ടോമാറ്റിക് ആയി പൂർത്തിയാക്കും.

തൊഴിലാളികൾ ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം റിക്രൂട്ട്‌മെന്റ് ചെലവ് തൊഴിലുടമകൾക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് റിക്രൂട്ട്മെൻ്റ് കരാർ ഇൻഷൂർ ചെയ്യുന്നത്. വിവിധ ഇൻഷുറൻസ് കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഇതിനായി ഈടാക്കുന്നത്. 2 വർഷത്തെ കാലാവധിയുള്ള പോളിസിക്ക് 600 റിയാൽ മുതൽ 2,000 റിയാൽ വരെ കമ്പനികൾ ഈടാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.