1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2023

സ്വന്തം ലേഖകൻ: അയർലൻഡിലെ ഡബ്ലിനിൽ കുട്ടികളടക്കം അഞ്ച് പേർക്ക് നേരെയുണ്ടായ കത്തിയാക്രമണത്തിന് പിന്നാലെ സംഘർഷം. കുടിയേറ്റത്തെ എതിർക്കുന്നവരും പൊലീസും തമ്മിലാണ് സംഘർഷം. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്.

ഡബ്ലിൻ നഗരത്തിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഹോട്ടലുകളും പൊലീസ് വാഹനങ്ങളും തകർത്ത ഇവർ ബസുകൾ അഗ്നിക്കിരയാക്കി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ അക്രമികൾ കൊള്ളയടിച്ചു. സംഘർഷത്തെ തുടർന്ന് ഡബ്ലിനിൽ പൊതുഗതാഗതം താൽകാലികമായി നിർത്തിവെച്ചു.

കത്തിയാക്രമണം നടത്തിയ 40കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അയർലൻഡിലെ തലസ്ഥാന നഗരമായ ഡബ്ലിനിൽ ഇന്നലെയാണ് കത്തിയാക്രമണം നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.