1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2023

സ്വന്തം ലേഖകൻ: കു​സാ​റ്റ് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച താ​മ​ര​ശേ​രി സ്വ​ദേ​ശി സാ​റാ തോ​മ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ താ​മ​ര​ശേ​രി തൂ​വ്വ​ക്കു​ന്നി​ലെ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 10.30ന് ​പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് താ​മ​ര​ശേ​രി അ​ല്‍​ഫോ​ന്‍​സ സ്‌​കൂ​ളി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹം ഒ​രു നോ​ക്കു​കാ​ണാ​ന്‍ സാ​റ​യു​ടെ സാ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​രാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, വീ​ണ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രും ഞാ​യ​റാ​ഴ്ച അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.

പ​ഠ​ന​ത്തി​ലും ക​ലാ​രം​ഗ​ത്തു​മെ​ല്ലാം മി​ടു​ക്കി​യാ​യി​രു​ന്ന മ​ക​ളി​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു സാ​റ​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദി​മാ​രും. ക​ളി​ചി​രി​ക​ളു​മാ​യി മ​ക​ളെ​ത്തു​ന്ന​ത് കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണു നാ​ടി​നെ​യാ​കെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ ദു​ര​ന്ത​വാ​ര്‍​ത്ത​യെ​ത്തി​യ​ത്.

നാ​ടി​നു ന​ഷ്ട​മാ​യ​ത് ഒ​രു വി​ദ്യാ​ര്‍​ഥി​പ്ര​തി​ഭ​യെ​യാ​ണ്. താ​മ​ര​ശേ​രി അ​ല്‍​ഫോ​ന്‍​സാ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​യ സാ​റ പാ​ഠ്യ-​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ സ​മ​ർ​ഥ​യാ​യി​രു​ന്നു. സ്‌​കൂ​ളി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലെ​ല്ലാം നി​റ​ഞ്ഞു​നി​ന്ന സാ​റ മി​ക​ച്ച സം​ഘാ​ട​ക​വൈ​ഭ​വ​മു​ള്ള വി​ദ്യാ​ര്‍​ഥി​നി​കൂ​ടി​യാ​യി​രു​ന്നു.

നൃ​ത്തം, ചി​ത്ര​ക​ല, സം​ഗീ​തം എ​ന്നി​വ​യി​ലെ​ല്ലാം ക​ഴി​വു തെ​ളി​യി​ച്ചി​രു​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സ്‌​വ​രെ അ​ല്‍​ഫോ​ന്‍​സ സ്‌​കൂ​ളി​ൽ പ​ഠി​ച്ച സാ​റ, 2022-ല്‍ ​നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍​ന്ന റാ​ങ്ക് നേ​ടി കു​സാ​റ്റി​ല്‍ ബി​ടെ​ക് ഇ​ല​ക്‌​ട്രോ​ണി​ക് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് എ​ടു​ത്ത് പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ പൂ​ജാ അ​വ​ധി​ക്കാ​ണ് അ​വ​സാ​ന​മാ​യി വീ​ട്ടി​ലെ​ത്തി​യ​ത്. അ​ന്ന് താ​ന്‍ പ​ഠി​ച്ച സ്‌​കൂ​ളി​ലും സ​ഹ​പാ​ഠി​ക​ളു​ടെ വീ​ടു​ക​ളി​ലു​മെ​ത്തി സ്‌​നേ​ഹം പ​ങ്കി​ട്ടാ​ണു സാ​റ മ​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​റ​വൂ​ർ സ്വ​ദേ​ശി ആ​ൻ റി​ഫ്ത​യു​ടെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച​യാ​ണ്. വി​ദേ​ശ​ത്തു​ള്ള അ​മ്മ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തും.

പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷം പ​റ​വൂ​ർ കു​റു​മ്പ​ത്തു​രു​ത്തി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. ചൊ​വ്വാ​ഴ്ച 11 മ​ണി​വ​രെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​നം. ഒ​രു മ​ണി​യോ​ടെ കു​റു​മ്പ​ത്തു​രു​ത്ത് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം.

കുസാറ്റ് അപകടത്തിൽ 25 വിദ്യാർത്ഥികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. നിലവിൽ ചികത്സയിലുള്ളത് 18 പേർ. ഐസിയുയിൽ ഉള്ളത് ഏഴ് പേർ. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്.

ക്യാമ്പസില്‍ അപകടം നടന്ന ഓ‍ഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തിയത്.

പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.