സ്വന്തം ലേഖകൻ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ഒക്ടോബറിൽ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ ആണ്. 2022 ഒക്ടോബറിനേക്കാൾ 27.1 ശതമാനം യാത്രക്കാർ ആണ് ഈ ഒക്ടോബറിൽ കടന്നു പോയത്. കഴിഞ്ഞ ഒക്ടോബറിൽ 32 ലക്ഷം പേരാണ് കടന്നു പോയത്.
എന്നാൽ ഈ വർഷത്തെ ഒക്ടേോബറിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വിമാനങ്ങളുടെയും യാത്രക്കാരുടേയും എണ്ണത്തിൽ വലിയ വർധവാണ് ഉണ്ടായിരിക്കുന്നത്. 22,686 വിമാനങ്ങളാണ് ഒക്ടോബറിൽ വിമാനത്താവളത്തിൽ വന്നുപോയിരിക്കുന്നത് എന്നാണ് കണക്കുകൾ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23.1 ശതമാനമാണ് വിമാനങ്ങളുടെ എണ്ണം വർധിച്ചിരിക്കുന്നത്. 2,13,398 ടൺ കാർഗോയാണ് കഴിഞ്ഞ മാസം വിമാനം വഴി അയച്ചത്. 2022 ഒക്ടോബറിൽ 19,36,86 ടൺ കാർഗോയാണ് അയച്ചത്. എന്നാൽ ഈ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കാർഗോ നീക്കത്തിൽ 10.2 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലും വിമാനത്താവളത്തിലൂടെ കടന്നു പോയത് 40 ലക്ഷത്തോളം യാത്രക്കാർ ആണ്. ദോഹയിൽ നിരവധി പരിപാടികൾ വരുന്നുണ്ട്. ഈ ഇവന്റുകൾ കാണാൻ വേണ്ടിയാണ് ഖത്തറിലേക്ക് ആളുകൾ എത്തുന്നത്. അതിനാൽ ആണ് സന്ദർശകരുടെ എണ്ണം വർധിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല