സ്വന്തം ലേഖകൻ: തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി ബോധവത്കരണ കാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി തൊഴിൽ നിയമങ്ങളുടെ വിശദമായ വിവരങ്ങള്‍ പുറത്തിറക്കി.
ജീവനക്കാരനെ പിരിച്ചു വിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളും അതോറിറ്റി വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരന്റെ അനാസ്ഥ, സ്ഥാപന രഹസ്യങ്ങൾ വെളിപ്പെടുത്തൽ, പൊതു ധാർമികത ലംഘിക്കുന്ന രീതിയില്‍ പ്രവർത്തിക്കൽ എന്നിവ കണ്ടെത്തിയാല്‍ തൊഴിലുടമക്ക് തൊഴിലാളിയെ പിരിച്ചുവിടാമെന്ന് അതോറിറ്റി അറിയിച്ചു.
അതിനിടെ കുവെെറ്റിലേക്ക് കൂടുതൽ രാജ്യത്ത് നിന്നും വീട്ടുജോലിക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നു. 15 രാജ്യങ്ങളിൽ നിന്നാണ് വീട്ടുജോലിക്കാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അൽ ദുറ കമ്പനിയാണ് ഈ രാജ്യങ്ങളുമായി കരാറിൽ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്യുന്നു.
ഐവറി കോസ്റ്റ്, താൻസനിയ, മഡഗാസ്കർ, സിയറ ലിയോൺ, ഘാന, നേപ്പാൾ, യുഗാണ്ട, ബംഗ്ലാദേശ്, വിയറ്റ്നാം,ബുറുണ്ടി, സിംബാബ്‌വെ, കാമറൂൺ, റുവാണ്ട, കോംഗോ, ഗിനി, മാലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും തൊഴിലാളികൾ റിക്രൂട്ട് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
വീട്ടുജോലിക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസിൽനിന്നുള്ളവർക്ക് റിക്രൂട്ടിങ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ രാജ്യത്ത് നിന്നും ഗാർഹിക തൊഴിലാളിയായി കുവെെറ്റിലേക്ക് വരുന്നതിന് നിരോധനം ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല