സ്വന്തം ലേഖകൻ: നാട്ടിലെ റിക്രൂട്ടിങ്ങ് ഏജന്‍സികളും യുകെയിലെ തൊഴിലുടമകളും അടക്കം നടത്തുന്ന വന്‍ ചൂഷണം യുകെയിലെ വിദേശ കെയര്‍ വര്‍ക്കര്‍മാരെ ശ്വാസം മുട്ടിക്കുന്നുവെന്ന് കെയര്‍ യൂണിയന് യൂണിസണ്‍. തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുന്നതിനായി യുകെയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട വിദേശ പരിചരണ ജീവനക്കാര്‍ വലിയ തോതില്‍ ചൂഷണം ചെയ്യപ്പെടുന്നതായി ട്രേഡ് യൂണിയന് പറഞ്ഞു.
ഇത് ചില സന്ദര്‍ഭങ്ങളില്‍ ജോലിക്കാര്‍ക്ക് മണിക്കൂറിന് 5 എന്ന തു്ഛമായ പ്രതിഫലം നല്കുന്നതില് വരെ ചെന്നെത്തിയിരിക്കുന്നതായും യൂണിയന് കണ്ടെത്തി. ഇത് കൂടാതെ അപ്രതീക്ഷിത ഫീസിനത്തില്‍ ഇവരില്‍ നിന്നും ആയിരക്കണക്കിന് പൗണ്ട് ഈടാക്കുകയും ചെയ്തു വരുന്നു. താന്‍ ആഴ്ചയില്‍ ആറ് ദിവസവും രാവിലെ 6 മുതല്‍ രാത്രി 10 വരെ ഡൊമിസിലിയറി കെയറില്‍ ജോലി ചെയ്തുവെന്നും എന്നാല്‍ നിയമാനുസൃതമായ മിനിമം പകുതിയില്‍ താഴെയാണ് ശമ്പളം ലഭിച്ചതെന്നും ബോട്സ്വാനയില് നിന്നുള്ള ഒരു തൊഴിലാളി ഹെല്‍ത്ത് കെയര്‍ യൂണിയന് യൂണിസണിന്റെ സഹായത്തോടെ വെളിപ്പെടുത്തി.
കൗണ്‍സില്‍ കെയര്‍ കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വില്റ്റ്ഷയര് കമ്പനി അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണിയിലാണ് അവര്‍ രാജ്യത്ത് കഴിയുന്നത്. വിദേശത്ത് നിന്ന് റിക്രൂട്ട്മെന്റ് നടത്തിയ കേംബ്രിഡ്ജ്ഷയറിലെ മറ്റൊരു കമ്പനി കഴിഞ്ഞ ആഴ്ച അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഇവിടുത്തെ തൊഴിലാളികളും നാടുകടത്തല്‍ ഭയന്ന് കഴിയുകയാണ്.
മറ്റൊരു കേസില്‍, യൂണിയന് ഉദ്ധരിച്ച്, ഒരു കുടിയേറ്റ കെയര്‍ വര്‍ക്കര്‍ എന്‍എച്ചഎസില്‍ ജോലിക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ ഒരു തൊഴിലുടമ ‘പരിശീലനച്ചെലവിനായി’ 4,000 പൗണ്ട് ആവശ്യപ്പെടുകയും മൂന്നാമത്തെ കെയര്‍ വര്‍ക്കര്‍ക്ക് 395 പൗണ്ട് ഉള്‍പ്പെടെയുള്ള മറഞ്ഞിരിക്കുന്ന അഡ്മിനിസ്ട്രേഷന് ഫീസ് നല്‍കേണ്ടി വരികയും ചെയ്തു.
കുടിയേറ്റ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് കുടിയേറ്റം തടയാന്‍ തൊഴിലാളികളെ ആശ്രിതരെ കൊണ്ടുവരുന്നതില്‍ നിന്ന് വിലക്കുകയോ ഒരു ബന്ധുവിലേക്ക് പരിമിതപ്പെടുത്തുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇത്തരം സംഭവങ്ങള്‍ വെളിച്ചത്തുവന്നത്. 165,000 സോഷ്യല്‍ കെയര്‍ ഒഴിവുകള്‍ നികത്താന്‍ സഹായിക്കുന്നതിനായി ഹോം ഓഫീസ് 2022 ഫെബ്രുവരിയില്‍ വിദേശ പരിചരണ തൊഴിലാളികള്‍ക്ക് വിദഗ്ധ തൊഴിലാളി വീസ നീട്ടിയിരുന്നു.
നൈജീരിയ, ഇന്ത്യ, സിംബാബ്വെ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ റിക്രൂട്ട്മെന്റുകള്‍ വന്നതെന്ന് സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സിയായ സ്കില്‍സ് ഫോര്‍ കെയര്‍ പറയുന്നു. ഹോം ഓഫീസ് കെയര്‍ വര്‍ക്കേഴ്സിനെ ക്ഷാമ തൊഴില്‍ പട്ടികയില്‍ ചേര്‍ത്തതിനാല്‍, ഇംഗ്ലണ്ടിലെ കെയര്‍ വര്‍ക്കര്‍മാരില്‍ 14% ഇപ്പോള്‍ യൂറോപ്പ് ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 7% പേര് യറോപ്പില്‍ നിന്നുള്ളവരാണ്.
2023 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ ഏകദേശം 78,000 ആളുകള്‍ക്ക് സോഷ്യല്‍ കെയറില്‍ വരാനും ജോലി ചെയ്യാനും വീസ ലഭിച്ചു. എന്നാല്‍ ഒരു തൊഴിലാളിയെ പിരിച്ചുവിടുകയോ അല്ലെങ്കില്‍ അവരുടെ തൊഴിലുടമ അടച്ചുപൂട്ടുകയോ ചെയ്താല്‍ അവര്‍ 60 ദിവസത്തിനുള്ളില്‍ പുതിയ സ്പോണ്സര് ചെയ്യുന്ന തൊഴിലുടമയെ കണ്ടെത്തുകയോ നാടുകടത്തുകയോ ചെയ്യണമെന്നാണ് നിയമങ്ങള്‍ അര്‍ത്ഥമാക്കുന്നത്. ഇത് തൊഴിലുടമകള്‍ക്ക് തൊഴിലാളികളുടെ മേല്‍ അധിക അധികാരം നല്കുന്നു. ഇത്തരൊമൊരു സാഹചര്യത്തില്‍ പുതിയ ജോലി കണ്ടെത്താന്‍ അവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് യൂണിസണ്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ബോട്സ്വാനയില് നിന്നുള്ള കെയര്‍ വര്‍ക്കറായ ആനി ഈ സ്കീമിന് കീഴില്‍ ആദ്യം എത്തിയവരില്‍ ഒരാളായിരുന്നു. എന്നാല്‍ വില്‍റ്റ്ഷെയറിലെയും സോമര്‍സെറ്റിലെയും വീടുകളില്‍ ക്ലയന്റുകളെ പരിചരിക്കുന്ന മണിക്കൂറുകള്‍ക്ക് മാത്രമാണ് അവളുടെ സ്വകാര്യ ഏജന്‍സി പണം നല്‍കിയതെന്ന് പറഞ്ഞു.
ഇതിനര്‍ത്ഥം അവള് 15 മണിക്കൂര്‍ ദിവസം ജോലി ചെയ്തു. എന്നാല്‍ ശമ്പളം ലഭിച്ചത് ആറ് മണിക്കൂര്‍ മാത്രമാണ്. തൊഴിലുടമ തന്റെ വേതനത്തിന്റെ ഭൂരിഭാഗവും തുടര്‍ച്ചയായി മൂന്ന് മാസത്തേക്ക് തടഞ്ഞുവച്ചു, പിന്നീട് മാത്രം തിരിച്ചടച്ചതായി അവര്‍ പറഞ്ഞു. ഒരു അപരിചിതനുമായി ഒരു മുറി പങ്കിടാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
”ഞാന്‍ ഇവിടെ എത്തിയതുമുതല്‍ ഞാന്‍ ഉത്കണ്ഠയോടെയാണ് ജീവിക്കുന്നത്,” അവള് പറഞ്ഞു. ‘ആരെയെങ്കിലും വിശ്വസിക്കുന്നതില്‍ എനിക്ക് പ്രശ്നങ്ങളുണ്ട്, കാരണം ഞാന്‍ വരുമ്പോള്‍ അവര്‍ എന്നില്‍ ഭയം സൃഷ്ടിച്ചു.’
അവര്‍ക്ക് ഒരു പുതിയ ജോലിയുണ്ട്. എന്നാല്‍ അവരുടെ വീസ സ്പോണ്സര് ചെയ്യാന്‍ അവരുടെ നിലവിലെ തൊഴില്‍ ദാതാവ് ഇതുവരെ സമ്മതിച്ചിട്ടില്ല. 60 ദിവസത്തെ സമയപരിധി ഈ ആഴ്ചയാണ് അവസാനിക്കുക. അതിനാല്‍ ത്നെ അവര്‍ക്ക് യുകെയില്‍ തുടരാന്‍ കഴിയുമോ എന്ന ആശങ്ക അവരെ അലട്ടുന്നു. ബോട്സ്വാനയിലെ തന്റെ പല സ്വത്തുക്കളും വിറ്റാണ് അവര്‍ യുകെയ്ക്ക് വിമാനം കയറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല