സ്വന്തം ലേഖകൻ: പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള വീസ നിർത്തലാക്കൽ സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കൂടാതെ കുവെെറ്റിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ചൊവ്വാഴ്ച ചേർന്ന ദേശീയ അസംബ്ലി റെഗുലർ സെഷനിൽ അംഗങ്ങൾ അംഗീകാരം നൽകി.
കുടുംബ വീസയുടെ കാര്യം പ്രത്യേകം പരിഹഗണിക്കുമെന്നാണ് സൂചന. ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നുള്ള ഇതുമായി ബന്ധപ്പെട്ട് അഭ്യാർഥന നടത്തിയിരുന്നു. കുടുംബങ്ങളെ കുവെെറ്റിലേക്ക് കൊണ്ടുവരുന്നത് ഇപ്പോൾ ഇല്ല. കഴിഞ്ഞ വർഷം ജൂണിലാണ് കുവെെറ്റിലേക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നത് സംബന്ധിച്ച് വീസ നിർത്തലാക്കാൻ തീരുമാനിച്ചത്.
ഇതോടെ പ്രവാസികൾ കുടംബങ്ങളെ നാട്ടിൽ നിന്നും കൊണ്ടുവരാതെയായി. പഴയ വീസ ഉള്ളവർ മാത്രമാണ് ഇപ്പോൾ കുവെെറ്റിൽ കഴിയുന്നത്. ബാക്കി എല്ലാവരും വീസയുടെ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോയി. പിന്നീട് പുതിയ വീസ എടുത്ത് വരാൻ സാധിച്ചില്ല.
പുതിയ വീസ ലഭിക്കാത്തതിനാൽ മലയാളികൾ ഉൾപ്പടെയുള്ള നിരവധി കുടുംബങ്ങൾ നാട്ടിലാണ്. കൊവിഡ് പടർന്നു പിടിച്ച സമയത്താണ് ഇത്തരത്തിൽ വീസ നിർത്തിവെച്ചത്. പിന്നീട് കൊവിഡ് ഭീഷണി പോയപ്പോൾ വീസ അനുവദിച്ചു തുടങ്ങി. ഒന്നര വർഷത്തെ ഇടവേളക്കുശേഷം 2021 നവംബറിൽ ആണ് വീസ അനുവദിച്ചു നൽകിയത്.
എന്നാൽ കഴിഞ്ഞ ജൂൺ മാസത്തോടെ വീസ നിർത്തലാക്കി. നിലവിൽ തൊഴിൽവീസയും കമേഴ്സ്യൽ സന്ദർശന വീസയും മാത്രമേ കുവെെറ്റ് അനുവദിക്കുന്നുള്ളു. ഇത് കൂടാതെ നിരവധി വിഷയങ്ങൾ ദേശീയ അസംബ്ലിയിൽ ചർച്ച ചെയ്തു. കനത്ത മഴയുടെ പ്രതികൂല ആഘാതം നേരിടാൻ എന്ത് നടപടി സ്വീകരിക്കണം എന്നത് സംബന്ധിച്ച കാര്യങ്ങളും ദേശീയ അസംബ്ലി അംഗീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല