സ്വന്തം ലേഖകൻ: ഡിസംബറിൽ യാത്രകൾ സുഖമമാക്കാൻ പുതിയ പദ്ധതികൾ ആണ് ഖത്തർ എയർവേയ്‌സ് കൊണ്ടുവന്നിരിക്കുന്നത്. ശൈത്യകാല അവധിയാത്രകൾ യാത്രക്കാർക്ക് സുഗമമാക്കാൻ വേണ്ടിയാണ് വിമാന സർവീസുകൾ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്.
ബൽഗ്രേഡ്, മിയാമി, ബാങ്കോക്ക്, ആംസ്റ്റർഡാം, ബാർസിലോന, തുടങ്ങിയ നഗരങ്ങളിലേക്കാണ് സർവീസ് കൂട്ടിയിരിക്കുന്നത്. ഡിസംബർ 15 മുതൽ ബാങ്കോക്കിലേക്കുള്ള നിലവിലെ പ്രതിവാര സർവീസുകൾ 38 ആക്കും കൂടാതെ 16 മുതൽ ആംസ്റ്റർ ഡാമിലേക്കുള്ള സർവീസുകൾ 14 ആക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ 23 മുതൽ ബൽഗ്രേഡിലേക്കുള്ളത് ആഴ്ചയിൽ 18 എന്നത് 21 ആയി ഉയരും.
അടുത്ത വർഷം മുതൽ സർവീസുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്നുമുതൽ ബാർസലോനയിലേക്ക് ആഴ്ചയിൽ 3 സർവീസുകൾ ഉണ്ടായിരിക്കും. ഇതോടെ നിലവിലെ സർവീസുകളുടെ എണ്ണം ഉയരം. 21 ആയിരിക്കും. ജനുവരി 13 മുതൽ മിയാമിയിലേക്കുള്ള പ്രതിവാര സർവീസുകൾ 10 ആകും.
170 നഗരങ്ങളിലേക്കാണ് ഖത്തർ എയർ വേയ്സ് ഇപ്പോൾ സർവീസ് നടത്തുന്നത്. കൂടാതെ ഡിസംബർ 6 മുതൽ സൗദിയിലെ യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ഡിസംബർ 14ന് തബൂക്കിലേക്ക് പുതിയ സർവീസ് തുടങ്ങുമെന്നും ഖത്തർ എയർവെയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തറിന്റെ വ്യോമയാന മേഖല കഴിഞ്ഞ വർഷം ഒക്ടോബറിലെ സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ആണ് വർധവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 2023 ഒക്‌ടോബറിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിമാന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഖത്തർ സിവിൽ ഏവിയേഷൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ പുറത്തുവിട്ട കണക്കുകൾ പറയുന്നത് വിമാനങ്ങളുടെ എണ്ണത്തിൽ 23.1 ശതമാനം വർധനയുണ്ടായി. 22,686 വിമാനങ്ങളാണ് ഇക്കാലയളവിൽ അവിടെ നിന്നും രേഖപ്പെടുത്തിയത്. 2022 ഒക്ടോബറിൽ ഇത് 18,427 മാത്രമായിരുന്നു.
യാത്രക്കാരുടെ എണ്ണത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. നാല് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 2022 ഒക്ടോബറിൽ 30 ലക്ഷത്തിലധികം യാത്രക്കാരെയായിരുന്നു യാത്ര രേഖപ്പെടുത്തിയത്. വിമാനങ്ങളുടെ ചലനത്തിലും യാത്രക്കാരുടെ എണ്ണത്തിലും എയർ കാർഗോ വിഭാഗത്തിലും കഴിഞ്ഞ വർഷചത്തേക്കാളും കൂടുതൽ യാത്രക്കാർ ആണ് ഈ വർഷം ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല