മാതാപിതാക്കള്‍ ജാഗരൂകരാകണം എന്നല്ലാതെ വേറൊന്നും പറയാനില്ല. ബ്രിട്ടണില്‍നിന്ന് കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് ഇത് പറയാന്‍ കാരണം. ലിവര്‍പൂളിലെ അസ്ഡ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് മൂന്നിനും ആറിനും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമം നടന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. നവംബര്‍ ആറാം തീയതിയാണ് പതിനൊന്നും പന്ത്രണ്ടും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടിയെ പെണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ അമ്മ സാധനങ്ങള്‍ വാങ്ങുന്നതിന്റെ തിരക്കില്‍ നില്‍ക്കുമ്പോഴാണ് ആണ്‍കുട്ടിയെ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. തന്റെ മകളെ തട്ടിയെടുക്കാന്‍ രണ്ട് ആണ്‍കുട്ടികള്‍ ശ്രമിച്ചുവെന്നല്ലാതെ വേറെ വിവരങ്ങളൊന്നും ഈ അമ്മ സെക്യൂരിറ്റി ജീവനക്കാരോട് പറഞ്ഞിട്ടില്ല. അതേസമയം മകളെ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പരാതിപ്പെട്ട അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും സുരക്ഷ ഉദ്യോഗസ്ഥരും. ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങന്‍ സാധിക്കില്ലെന്നുമാണ് പോലീസ് അറിയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല