1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2023

സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിൽ 26 കാരനായ ഇന്ത്യൻ യുവാവ് കാർ അപകടത്തിൽ മരിച്ചു. ഖുഷ്ദീപ് സിങ് തിങ്കളാഴ്ച രാത്രി 11.15 ഓടെ മെൽബണിലെ പാമേഴ്‌സ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ അദ്ദേഹം ഓടിച്ചിരുന്ന കാറിന് നിയന്ത്രണം നഷ്ടപ്പെട്ട മീഡിയനിൽ ഇടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിങ്ങിനെ രക്ഷിക്കാൻ എമർജൻസി സർവീസുകാർ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മെൽബണിൽ ട്രക്ക് ഡ്രൈവറായിരുന്നു.
അപകടത്തിന്‍റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അതേസമയം, ക്ഷീണം കാരണം ഖുഷ്ദീപ് സിങ്ങിന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായിരിക്കുമെന്ന് കരുതപ്പെടുന്നു.

ഭർത്താവിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന് ഖുഷ്ദീപ് സിങ്ങിന്‍റെ ഭാര്യ ജപ്‌നീത് കൗർ , GoFundMeയിൽ ധനസമാഹരണ ക്യംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. ചെറുതോ വലുതോ ആയ സംഭാവനകൾ നൽകി സഹായിക്കണമെന്ന് ജപ്‌നീത് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷമാണ് രാജ്യാന്തര വിദ്യാർഥിയായി ജപ്‌നീത് കൗർ ഓസ്‌ട്രേലിയയിൽ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.