മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എപിജെ ബ്ദുള്‍ കലാമിനെ അമേരിക്കയില്‍ വിമാനത്താവളത്തില്‍ വച്ച് ദേഹപരിശോധന നടത്തിയ ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.
സപ്തംബര്‍ 29ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വച്ചാണ് രണ്ടു തവണ കലാമിനെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത്. ആദ്യം വിമാനത്താവളത്തില്‍ വച്ചും പിന്നീട് വിമാനത്തില്‍ ഇരിക്കുമ്പോഴുമായിരുന്നു പരിശോധന.
വിമാനത്തില്‍ വച്ച് കലാമിന്റെ കോട്ടും ഷൂസും അഴിച്ചുമാറ്റിയായിരുന്നു പരിശോധന. കലാമിന്റെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന ചെവിക്കൊള്ളാതെയാണ് പരിശോധന നടത്തിയത്. സെപ്റ്റംബര്‍ 29നാണ് ഇന്ത്യയ്ക്ക് അപമാനകരമായ രീതിയിലുണ്ടായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം വിദേശകാര്യമന്ത്രാലയം അമേരിക്കയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക കലാമിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല