സ്വന്തം ലേഖകൻ: ആവശ്യമുള്ള സേവനങ്ങൾ 20 മിനിറ്റിനുള്ളിൽ ലഭ്യമാകുന്ന ‘20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് അംഗീകാരം നൽകി ദുബായ് ഗാതാഗത വകുപ്പ്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ഉന്നത സമിതിയാണ് പ്ലാൻ ആംഗീകരിച്ചത്. 2024-2030 കാലത്തേക്കുള്ള സ്ട്രാറ്റജിക് പ്ലാൻ ആണ് അംഗീകരിച്ചിരിക്കുന്നത്.
നൂതനവുമായ ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് പ്ലാൻ മുൻഗണന നൽകുന്നത്. 20 മിനിറ്റ് ദൈർഘ്യത്തിൽ നടക്കാനും സെെക്കിളിൽ എത്താനും സാധിക്കുന്ന ദൂരത്തിൽ സേവനങ്ങൾ ലഭ്യമാക്കുക. 80 ശതമാനം സേവനങ്ങൾ അഅതിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കുക.
ഗതാഗതസൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തനും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ഗതാഗത സേവനങ്ങൾ വികസിപ്പിക്കുക, സ്മാർട്ട് പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ആർടിഎ ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറാണ് ഉന്നത സമിതിയുടെ അധ്യക്ഷൻ പദവിയിൽ ഇരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല