1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2023

സ്വന്തം ലേഖകൻ: വ​ധ​ശി​ക്ഷ കാ​ത്ത് യെ​മ​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​നാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ൽ​കി.

വാ​ദ​ത്തി​നി​ടെ അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​തി​ര്‍​ത്തി​രു​ന്നു. എ​ന്നാ​ൽ മ​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പോ​കാ​ൻ അ​നു​മ​തി തേ​ടു​മ്പോ​ൾ മ​ന്ത്രാ​ല​യം അ​ത് ത​ട​യു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു​കൊ​ണ്ട് ഹൈ​ക്കോ​ട​തി ചോ​ദ്യ​മു​ന്ന​യി​ച്ചു.

നേരത്തേ ഈയാവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. യമൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്ന് കാണിച്ചായിരുന്നു കേന്ദ്രവിദേശകാര്യ മന്ത്രാലയം നിമിഷ പ്രിയയുടെ അമ്മക്ക് കത്ത് നൽകിയത്. നിമിഷ പ്രിയയുടെ കുടുംബം യമൻ സന്ദർശിച്ചാൽ അവിടുത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ല എന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ തനൂജ് ശങ്കർ അമ്മ പ്രേമകുമാരിക്ക് കത്തിൽ സൂചിപ്പിച്ചത്.

ആഭ്യന്തരപ്രശ്നങ്ങൾ നിലനിൽക്കുന്ന യമനിലെ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൻആയിലെ സർക്കാരുമായി നിലവിൽ ബന്ധം പുലർത്തുന്നില്ലെന്നും എന്നാൽ നിമിഷ പ്രിയയുടെ കേസിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേ​ന്ദ്രം കത്തിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.