1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2011

ബര്‍മിങ്ഹാം: യുറോപ്പിലെ ഏറ്റവും വലിയ ക്ഷേത്രമായ ബര്‍മിങ്ഹാം ശ്രീ ബാലാജി ടെമ്പിളില്‍ മലയാളികള്‍ ഹിന്ദു ഡിവോഷണല്‍ മ്യൂസിക് ഫെസ്റ് ഒരുക്കുന്നു. ഗീതാഞ്ജലി എന്ന സംഗീത സായാഹ്നം ഞായറാഴ്ച്ചയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

യുകെയില്‍ എമ്പാടുമുള്ള വിശ്വാസികള്‍ അന്നേ ദിവസം സംഗീത വിരുന്നില്‍ പങ്കെടുക്കുവാന്‍ എത്തിചേരും. യുകെയിലെ വിവിധ സംഗീതജ്ഞര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ സംസ്കൃതം ഉള്‍പെടെയുള്ള ഭാഷകളില്‍ ഉള്ള ഗാനങ്ങളും കുട്ടികളുടെ നൃത്ത പരിപാടികളും ക്ഷേത്ര സന്നിധി ഭക്തി സാന്ദ്രമാക്കും. ഈ സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എമ്പാടുമുള്ളവരെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്- bjpanicker@gmail.com,akjcin@yahoo.co.in

ക്ഷേത്രത്തിന്റെ വിലാസം
Sri Balaji Temple
Dudley Road East
Tividale
B69 3DU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.