സ്വന്തം ലേഖകൻ: ലോക്സഭയിൽ വൻ സുരക്ഷവീഴ്ച. കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി. സന്ദർശക ഗാലറിയിൽ നിന്നാണ് രണ്ടു പേർ ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടിയിത്. സർക്കാർ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവർ എത്തിയത്. ഇവർ എറിഞ്ഞ ഷെല്ലിൽ നിന്ന് വന്ന പുക ലോക്സഭയിൽ നിറഞ്ഞു.
ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി. പാർലമെന്റാക്രമണത്തിന്റെ 22 വർഷങ്ങൾ തികയുന്ന ദിവസത്തിലാണ് ലോക്സഭയിൽ രണ്ടു പേർ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്മോക് ഷെൽ എറിയുകയുമായിരുന്നു.
പിന്നാലെ ലോക്സഭയിൽ മഞ്ഞനിറത്തിലുള്ള പുക നിറഞ്ഞെന്നും വല്ലാത്ത ഗന്ധം ഉണ്ടായെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറയുന്നു. ഖലിസ്താൻ നേതാവ് ഗുർപത്വന്ത് സിങ് പന്നു ഒരാഴ്ച മുൻപ് പാർലമെന്റാക്രമണത്തിന്റെ വാർഷിക ദിനത്തിൽ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശമയച്ചിരുന്നു. ഇക്കാര്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്.
ലോക്സഭയിലെ സ്മോക്ക് സ്പ്രേ ആക്രമണത്തില്‍ നാലു പേര് കസ്റ്റഡിയില്‍. കസ്റ്റഡിയിലായവരില്‍ ഒരു സ്ത്രീയും. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്. പ്രതികള്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍. വിവിധ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
പാര്‍ലമെന്റിനകത്ത് നിന്ന് രണ്ടു പേരും പുറത്ത് നിന്ന് രണ്ടു പേരുമാണ് പിടിയിലായത്. ഡല്‍ഹി പൊലീസിന്റെ എടിഎസ് സംഘം പാര്‍ലമെന്റില്‍ എത്തി. ഏകാധിപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചാണ് പാര്‍ലെമെന്റിനകത്ത് 20 വയസുള്ള രണ്ടു യുവാക്കള്‍ ആക്രമണം നടത്തിയത്.
സ്മോക്ക് സ്പ്രേയുമായി എത്തിയ ഒരാൾ ഉപയോഗിച്ചത് മൈസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് ആണ് ഉപയോഗിച്ചത്. പാര്‍ലെമെന്റിന് പുറത്ത് പ്രതിഷേധിച്ചത് അന്മോല് ഷിന്‍ഡെയും, നീലം കൗറും ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല