സ്വന്തം ലേഖകൻ: പ്രത്യേക തൊഴിൽ കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള (അറ്റസ്റ്റേഷൻ) ഇലക്ട്രോണിക് സേവനം തൊഴിൽ മന്ത്രാലയം പുറത്തിറക്കി. സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇഷ്ടാനുസൃത കരാർ വ്യവസ്ഥകൾ സംയോജിപ്പിക്കാൻ പ്രാപ്തമാക്കുന്നതാണ് പുതിയ സേവനം.
തൊഴിൽ നിയമത്തിനനുസൃതമായി മെഡിക്കൽ, എൻജിനീയറിങ് പോലെയുള്ള പ്രഫഷണൽ തൊഴിൽ വിഭാഗത്തിലെ ചില അധിക കരാർ ആവശ്യമായ കമ്പനികൾക്ക് സേവനം ഉപയോഗപ്പെടുത്താം. തൊഴിൽ കരാറുകൾ സാക്ഷ്യപ്പെടുത്തൽ പ്രക്രിയ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ പ്രധാന ചുവടുവെപ്പുകളിലൊന്നാണിത്.
സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വേണ്ടിയുള്ള സേവനങ്ങൾ കൂടുതൽ ലളിതമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ട് തൊഴിൽ സേവന മേഖല കൂടുതൽ ഡിജിറ്റൽവത്കരിക്കാനും ഉപഭോക്തൃ സൗഹൃദ സേവന അന്തരീക്ഷമാക്കി മാറ്റുന്നതിന്റെ ഭാഗമായുമാണ് സേവനം ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല