സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പീൻ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി.
കഴിഞ്ഞ മേയിലാണ് തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തില്‍ ഫിലിപ്പൈൻ വീട്ടു ജോലിക്കാര്‍ക്ക് കുവൈത്ത് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.ഉഭയകക്ഷി ചർച്ചകൾ വഴി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ കഴിയുമെന്നാണ് ഫിലിപ്പീനോ പ്രതിനിധി സംഘത്തിന്റെ പ്രതീക്ഷ. കുവൈത്തിലെ ഏറ്റവും വലിയ മുന്നാമത്തെ പ്രവാസി സമൂഹമാണ് ഫിലിപ്പൈന്‍സുകാര്‍.
അതിനിടെ രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. തൊഴിലാളികൾ ജോലി ചെയ്യാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതോറിറ്റി പുതിയ നടപടി സ്വീകരിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല