
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസികളുടെ വൈദ്യപരിശോധനക്ക് പുതിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു. മൂന്നു കേന്ദ്രങ്ങളിലെ പ്രവർത്തന സമയം നീട്ടി. അലി സബാഹ് അൽ സാലം, ജഹ്റ, ഷുവൈഖ് എന്നീ കേന്ദ്രങ്ങളിലെ സമയമാണ് നീട്ടിയത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെയും ഉച്ചക്കുശേഷം രണ്ടു മുതൽ ആറു വരെയുമാണ് പുതുക്കിയ സമയം.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്സര് കൂടെ ഉണ്ടെങ്കില്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കാം. ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാന്‍ വേണ്ടിയാണ് നിലവിലെ സമയത്തില്‍ മാറ്റം വരുത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് വ്യക്തമാക്കി.
അതിനിടെ രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. തൊഴിലാളികൾ ജോലി ചെയ്യാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതോറിറ്റി പുതിയ നടപടി സ്വീകരിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല