1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2023

സ്വന്തം ലേഖകൻ: ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിൽ 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 17, 18 തീയതികളിലാണ് അവധി. 18നാണ് ദേശീയ ദിനം. അമീരി ദിവാൻ ആണ് അവധി പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം 19 മുതൽ ഓഫിസുകളുടെ പ്രവർത്തനം പുനരാരംഭിക്കും.

ഖത്തറിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന തരത്തിലുള്ള ആഘോഷ പരിപാടികൾ ആണ് നടക്കാൻ പോകുന്നത്. നൂറോളം പരിപാടികൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ പരിപാടികൾ ആരംഭിച്ച് കഴിഞ്ഞു. ഡിസംബർ 18 വരെ ഇനി പരിപാടികൾ തുടരും.

പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള പങ്കാളികളുമായി ഏകോപിച്ചാണ് പരിപാടി നടക്കുന്നത്. 1.50 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദർബ് അൽ സാഇയിൽ വിവിധ പരിപാടികൾ ഉണ്ട്. ഉച്ച കഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയാണ് ഇവിടെ തുറക്കുക.

അതേസമയം, ഖത്തർ ഗാസയിലെ ജനങ്ങളെ സാഹായിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഖത്തറിന്റെ സഹായവും വഹിച്ച് മൂന്ന് വിമാനങ്ങൾ കൂടി കഴിഞ്ഞ ദിവസം ഈജിപ്തിലെ അൽ അരിഷിലെത്തി. ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങളുമായാണ് ഇവർ അൽ അരിഷിലെത്തിയിരിക്കുന്നത്.

മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ കൂടാതെ ഭഷ്യ വസ്തുക്കളും ഉണ്ട്. 116 ടൺ വസ്തുക്കളാണ് ഇത്തവണ ഖത്തർ അയച്ചിരിക്കുന്നത്. ഖത്തർ സായുധ സേന ആണ് വിമാനം ഈജിപ്തിലെ അൽ അരിഷിലെത്തിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ഖത്തർ റെഡ്ക്രസന്റും സംയുക്തമായാണ് ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ഒക്ടോബർ ഏഴ് മുതൽ ഖത്തറിൽ നിന്നും ഇതുവരെ പോയത് 42 വിമാനങ്ങൾ ആണ്. ഇതിൽ എല്ലാം കൂടി ഏകദോശം 1362 ടൺ വസ്തുക്കൾ ആണ് ഉണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.