1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2023

സ്വന്തം ലേഖകൻ: പ്രോമെട്രിക്ക് പരീക്ഷ 3 തവണ എഴുതിയിട്ടും പാസാകാത്തതിനെ തുടർന്ന് 68 മലയാളി നഴ്സുമാർ ജോലി ലഭിക്കാതെ കേരളത്തിലേക്ക് തിരിച്ചു പോന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) നേതാവ് ജാസ്മിൻ ഷാ ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.

ഏജൻസികൾക്കു പണം നൽകിയ ശേഷമാണ് പലരും വിദേശത്തേക്കു ജോലി തേടി പോകുന്നത്. ജോലി കിട്ടാതെ നാട്ടിലേക്കു മടങ്ങുന്ന സാഹചര്യത്തിൽ പലർക്കും ഏജൻസിയിൽ നൽകിയ പണവും നഷ്ടമാകും. ജോലി തേടി പോകുന്നതിനു മുൻപ് തന്നെ പ്രോമെട്രിക്ക്, ഡാറ്റാഫ്ലോ തുടങ്ങിയവയെല്ലാം പൂർത്തിയാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സൗദിയിൽ നഴ്സിങ് ജോലിക്ക് ശ്രമിക്കുന്നവർ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (പിഒഇ) ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റ് / ഇ-മൈഗ്രേറ്റ് കാർഡ് റിക്രൂട്ടിങ് ഏജൻസിയിൽനിന്നു കൈപ്പറ്റിയതിനു ശേഷം മാത്രം സൗദിയിലേക്കു യാത്ര തിരിക്കുക അല്ലെങ്കിൽ പണം ചിലവാക്കുന്നതിൽ ഒരു കാര്യവും ഉണ്ടാകില്ല.

ഏജൻസികൾ നൽകിയ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച ആറു നഴ്സുമാർ സൗദിയിൽ പിടിക്കപ്പെട്ടു. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സൗദി അറേബ്യയിൽ ജോലിക്ക് പോകുന്ന നഴ്സുമാരുടെ ശ്രദ്ധയിലേക്ക്…

പ്രോമെട്രിക്ക്, ഡാറ്റാഫ്ലോ എല്ലാം നാട്ടിൽ നിന്നും പൂർത്തിയാക്കിയ ശേഷം മാത്രം സൗദിയിലേക്ക് പോവുക.പ്രോമെട്രിക്ക് സൗദിയിൽ 3 തവണ എഴുതിയിട്ടും പാസാകാത്തതിൻ്റെ പേരിൽ 68 പേരാണ് തിരികെ നാട്ടിലേക്ക് പോരുന്നത്.ഇവർക്ക് ഏജൻസിയിൽ നൽകിയ പണം അടക്കം നഷ്ടമായി.

ഏജൻസികൾ ചിലർക്ക് വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ നൽകി ഗ്യാപ്പ് ഫിൽ ചെയ്ത് നൽകുകയും ,സൗദിയിൽ എത്തിയ ശേഷമാണ് 6 നഴ്സുമാർ പിടിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ യുഎൻഎ ആരംഭിച്ചിട്ടുണ്ട്.കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും സൗദിയിൽ. അതിനാൽ ഏജൻസികളുടെ വാക്കുകളെ വിശ്വസിച്ച് പോകേണ്ട. പ്രശ്നത്തിൽ കുടുങ്ങിയാൽ ഒരു ഏജൻസിക്കാരനും 4 അയലത്ത് വരില്ല.ധനനഷ്ടവും, മാനഹാനിക്കും പുറമേ ജയിൽ ശിക്ഷയും ലഭിക്കാം.

Protector of Emigrants (POE) ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റ്/ E-migrate കാർഡ് റിക്രൂട്ടിംഗ് ഏജൻസിയിൽ നിന്നും കൈപ്പറ്റിയതിനുശേഷം മാത്രം സൗദിയിലേക്ക് യാത്ര തിരിക്കുക. സൗദിയിൽ എത്തിയതിനുശേഷം ജോലി സംബന്ധമായ എന്ത് പരാതി കൊടുക്കണമെങ്കിലും ഇന്ത്യൻ എംബസിയിൽ E- Migrate card/ certificate ഡീറ്റെയിൽസ് സമർപ്പിക്കൽ നിർബന്ധമാണ്.

വ്യാപകമായി ഇൻ്റർവ്യൂ നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. അതിനാൽ ഈ കാര്യങ്ങൾ അവിടങ്ങളിലേക്ക് പോകുന്ന നഴ്സുമാർ ശ്രദ്ധിക്കണമെന്ന് യുഎൻഎ മുന്നറിയിപ്പ് നൽകുന്നു. കഴിയവതും ആശുപത്രി വീസകളിൽ പോവുക. കമ്പനികളിലേക്കും, ഹോം കെയറുകളിലേക്കും ജോലിക്ക് പോകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.