1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2023

സ്വന്തം ലേഖകൻ: രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുള്ള കൃത്യമായ ഡേറ്റകളും സ്ഥിതി വിവരക്കണക്കുകളും പ്രദാനം ചെയ്യുന്ന പോർട്ടലിന് തുടക്കമായി. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ നടന്ന ചടങ്ങിൽ നഗരസഭ മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബൈയാണ് മന്ത്രാലയത്തിന്റെ പുതിയ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം തുടങ്ങിയത്.

ആദ്യ ഘട്ടമെന്ന നിലയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഓഹരി പങ്കാളികൾക്കായി എല്ലാ പ്രധാന സംവിധാനങ്ങളുമായി ബന്ധിപ്പിച്ചുള്ള എൺപതിലധികം സൂചകങ്ങൾ പോർട്ടലിൽ നൽകിയിട്ടുണ്ട്. ഏകീകൃത സെൻട്രൽ പ്ലാറ്റ്‌ഫോമിനുള്ളിൽ ഒട്ടേറെ ഇന്ററാക്ടീവ് സ്‌ക്രീനുകളിലൂടെ എല്ലാ സൂചകങ്ങളും ലഭ്യമാണ്.

പ്രാദേശിക, രാജ്യാന്തര നിക്ഷേപകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും പോർട്ടലിലുണ്ട്. ഓഹരി പങ്കാളികളുടെ അഭിപ്രായങ്ങൾ വിലയിരുത്തി ഭാവിയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിനുള്ള നയങ്ങൾ നടപ്പാക്കുന്നതിന് കരുത്തുപകരുകയാണ് പോർട്ടലിന്റെ ലക്ഷ്യം.

കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ ഉപയോഗിച്ച് റിയൽ എസ്‌റ്റേറ്റ് മേഖലയുടെ സുതാര്യത ശക്തിപ്പെടുത്താനും ഫലപ്രദമായ തീരുമാനമെടുക്കൽ പ്രക്രിയ സുഗമമാക്കുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിയൽ എസ്റ്റേറ്റ് വകകളുടെ വിൽപന, പണയം, വാടക എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളാണ് സൂചകങ്ങൾ നൽകുന്നത്. ശരാശരി വിലനിലവാരവും മുൻവർഷങ്ങളിലെ വിലയുമായുള്ള താരതമ്യവും അറിയാം.

അംഗീകൃത റിയൽ എസ്റ്റേറ്റ് ദല്ലാളുമാരുടെ പട്ടികയും പോർട്ടലിൽ ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ മറ്റ് പങ്കാളികളുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള സേവനങ്ങളാണ് ലഭിക്കുക. മൂന്നാം ഘട്ടത്തിൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പോർട്ടലിൽ നേരിട്ട് ലഭ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.