സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റം ബ്രിട്ടനെ ശ്വാസംമുട്ടിക്കുന്ന തരത്തിലേക്ക് നീങ്ങുന്നതായി പ്രധാനമന്ത്രി ഋഷി സുനകിന്റെ മുന്നറിയിപ്പ്. ഇറ്റലി സന്ദർശിക്കവേ റോമിൽ നടന്ന സമ്മേളനത്തിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാതിരുന്നാല്‍ രാജ്യത്തെ ജനാധിപത്യം തകര്‍ക്കപ്പെടുമെന്നും ഏറ്റവും ശക്തമായ വാക്കുകളില്‍ സുനക് ഓര്‍മ്മിപ്പിച്ചു. അനധികൃത കുടിയേറ്റം നിയന്ത്രിച്ച് നിര്‍ത്താന്‍ ‘താച്ചര്‍’ നിലപാടിലുള്ള നീക്കങ്ങള്‍ ആവശ്യമായി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ ഇതില്‍ മാറ്റങ്ങള്‍ വേണമെന്നും ഋഷി സുനക് ആവശ്യപ്പെട്ടു. ഈ പ്രശ്നത്തെ ഇപ്പോള്‍ നേരിട്ടില്ലെങ്കില്‍ കുടിയേറ്റക്കാരുടെ എണ്ണം കൂടുകയേയുള്ളൂ. നമ്മുടെ രാജ്യങ്ങളെ ഇത് ശ്വാസംമുട്ടിക്കും സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കാനുള്ള ശേഷിയെ ബാധിക്കും. ഇവരെ സ്വീകരിക്കുന്നത് പൗരന്മാരെ രോഷാകുലരാക്കും. ഇങ്ങനെ പോകുന്നു ഋഷി സുനകിന്റെ ഇറ്റലിയിൽ നിന്നുള്ള പ്രസംഗം.
റുവാണ്ട ബില്ലിന്റെ ഒന്നാം ഘട്ടം കോമണ്‍സില്‍ വിജയിച്ച ശേഷമാണ് ഋഷി സുനക് ഇറ്റലിയില്‍ എത്തിയത്. സന്ദർശനവേളയിൽ റോമിൽ വെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അനധികൃത കുടിയേറ്റം നേരിടുന്നതിനും സംഘടിത ആളുകളെ കടത്തുന്ന സംഘങ്ങളെ ചെറുക്കുന്നതിനും സംയുക്ത പ്രവർത്തനം ശക്തമാക്കാൻ ഇരുരാജ്യങ്ങളുമായി സഹകരിക്കാൻ യുകെ സർക്കാർ തയാറാണെന്ന് ഋഷി സുനക് ഇരുവരെയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല