സ്വന്തം ലേഖകൻ: അനധികൃതമായി ടെക്‌സസിൽ കടന്നതായി കരുതുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ സംസ്ഥാനത്തെ എല്ലാ പൊലീസുകാർക്കും അധികാരം നൽകുന്ന ബില്ലിൽ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് തിങ്കളാഴ്ച ഒപ്പുവച്ചു.
അതിർത്തി സുരക്ഷയ്ക്ക് വേണ്ടി 1 ബില്യൻ ഡോളറിലധികം നീക്കിവയ്ക്കുന്ന ബില്ലിലും ആബട്ട് ഒപ്പുവച്ചു. റിപ്പബ്ലിക്കൻ ആധിപത്യമുള്ള ടെക്‌സസ് നിയമനിർമ്മാണസഭയിൽ ഡെമോക്രാറ്റികളുടെ എതിർമറികടന്നാണ് ബിൽ പാസാക്കിയത്.
യുഎസ് നിയമത്തെ ധിക്കരിക്കുന്നതാണ് സംസ്ഥാനത്ത് കൊണ്ട് വന്ന പുതിയ നിയമമെന്ന ആരോപണവും ശക്തമാണ്. അടുത്ത മാർച്ച് മാസത്തോടെ നിയമം പ്രാബല്യത്തിൽ വരും. അയൽരാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിനാണ് നീക്കമെന്ന് റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല