സ്വന്തം ലേഖകൻ: ഇസ്രയേൽ -ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര വെടിനിർത്തലിനുള്ള ശ്രമം ഊർജം. ഇതു സംബന്ധിച്ച് അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎയുടെ തലവൻ വില്യം ബേൺസ് ഇസ്രായേൽ, ഖത്തർ പ്രതിനിധികളുമായി പോളണ്ട് തലസ്ഥാനമായ വാഴ്സോയിൽ കൂടിക്കാഴ്ച നടത്തി.
മൊസാദ് തലവൻ, ഖത്തർ പ്രധാനമന്ത്രി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ചശേഷം മൂവരും കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്. അതേസമയം മറ്റൊരു വെടിനിർത്തൽ പ്രഖ്യാപനത്തിനുള്ള ഘട്ടത്തിൽ ചർച്ചകൾ എത്തിയിട്ടില്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഇസ്രയേൽ–ഗാസ സംഘർഷം ചെങ്കടലിലേക്കു വ്യാപിക്കുന്നതിലുള്ള ആശങ്ക മോദി നെതന്യാഹുവിനെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല