1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2023

സ്വന്തം ലേഖകൻ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഗ്ലോബൽ ട്രാവലറിന്റെ 20ാം വാർഷിക ജി.ടി ടെസ്റ്റഡ് റീഡർ സർവേ അവാർഡുകളിൽ നിന്നുള്ള അവാർഡ് ആണ് ലഭിച്ചത്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയാണ് ലഭിച്ചത്. ഹമദ് വിമാനത്താവളം അടുത്തിടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ ഏഴാം തവണയാണ് ഹമദ് വിമാനത്താവളം മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കുന്നത്.

ബിസിനസ് ട്രാവർ രംഗത്തുള്ളവർക്ക് വലിയ അംഗീകാരം ലഭിക്കുന്ന അഭിമാനകരമായ നേട്ടമാണ് വന്നിരിക്കുന്നത്. യാത്രക്കാർക്ക് മികച്ച സേവനവും ഉന്നത നിലവാരവും ഉറപ്പാക്കുന്ന തരത്തിലാണ് ഇവിടെ കാര്യങ്ങൾ ചെയ്യുന്നത്. അതിനാൽ ആണ് ഇത്തവണയും അന്താരാഷ്ട്ര പുരസ്കാരം ഹമദ് രാജ്യന്ത വിമാനത്താവളത്തെ തേടിയെത്തിയത്.

യാത്രാ മുൻഗണനകളുടെ മേഖലയിൽ തുടർച്ചയായ 20ാം വർഷമാണ് ഗ്ലോബൽ ട്രാവലർ വിമാനത്താവള അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി യാത്രക്കാരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു. ഏഴാം വർഷവും മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പുരസ്‌കാരം നേടിയത് ആണ് ഹമദ് വിമാനത്താവളം. വലിയ അഭിനന്ദനം ആണ് ഈ രംഗത്ത് ഹമദ് വിമാനത്താവളം നേരിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.